0%

Chapter Title : ഡിറ്റക്ടീവ് അരുൺ 3 [Yaser]

Author : യാസർ Read All Parts 348

അരുൺ പറഞ്ഞു.

❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️

ബുള്ളറ്റ് പ്രേമചന്ദ്രന്റെ വീടിന്റെ മുറ്റത്ത് നിർത്തി അരുൺ അതിൽ നിന്നിറങ്ങി. മുറ്റത്താരും ഉണ്ടായിരുന്നില്ല. അവൻ കോളിങ്ങ് ബെല്ലിൽ വിരലമർത്തി.

ഏതാനും നിമിഷങ്ങൾക്ക് ശേഷം പ്രേമചന്ദ്രന്റെ ഭാര്യയാണ് വാതിൽ തുറന്നത്. "ആരാ എന്ത് വേണം" അവർ അരുണിനെ നോക്കി ചോദിച്ചു.

"ഞാൻ അരുൺ. മുമ്പ് വന്നിരുന്നു. പ്രേമ ചന്ദ്രൻ സാറിന്റെ സുഹൃത്താണ്. ദ്ദേഹത്തെ ഒന്ന് കാണാനായി വന്നതാണ്." അരുൺ വിനയത്തോടെ അവരോട് പറഞ്ഞു.

"ഞാൻ വിളിക്കാം. അവിടെ നിന്നോളൂ." അഹങ്കാരത്തോടെ അങ്ങനെ പറഞ്ഞ് അവർ അകത്തേക്ക് കയറിപ്പോയി.

അരുണിന് അവരുടെ സംസാരവും പെരുമാറ്റവും ഇഷ്ടപ്പെട്ടില്ലെങ്കിലും അവനത് പുറത്തേക്ക് പ്രകടിപ്പിച്ചില്ല. അവൻ സിറ്റൗട്ടിനു പുറത്ത് പ്രേമചന്ദ്രൻ വരാനായി കാത്തിരിക്കാൻ തുടങ്ങി.

അൽപസമയത്തിനകം പ്രേമ ചന്ദ്രൻ എത്തി. പുറത്ത് ഗേറ്റിനു നേർക്ക് തിരിഞ്ഞു നിൽക്കുന്ന അരുണിനെയാണയാൾ കണ്ടത്.

"ആ... അരുൺ നീയായിരുന്നോ.? കയറിയിരിക്കാത്തതെന്താ.? കയറിയിരിക്ക്." അരുണിനെ കണ്ടയുടൻ പ്രേമചന്ദ്രൻ അവനോപറഞ്ഞു.

"ഇല്ല സാർ ഇരിക്കുന്നില്ല. ചില കാര്യങ്ങൾ അറിയാൻ വന്നതാണ് പെട്ടന്ന് തന്നെ മടങ്ങണം." അരുൺ താൻ തിരക്കിലാണെന്ന് പ്രേമചന്ദ്രനെ ബോധ്യപ്പെടുത്താനായി തിടുക്കം കാണിച്ചു.

"ഞാനും നിന്നെ കാണാനിരിക്കുകയായിരുന്നു അരുൺ. ഏതായാലും നീ ഇങ്ങോട്ട് വന്നത് നന്നായി. ഇനി ഞാനങ്ങോട്ട് വരേണ്ട കാര്യമില്ലല്ലോ. ഏതായാലും വന്ന കാര്യം പറയൂ."

"സാർ രശ്മിയുടെ കൂടെ ചന്ദ്രികയെ കൂടാതെ വേറെ ആരെല്ലാമുണ്ടാകുമായിരുന്നു കോളേജിൽ പോവുമ്പോൾ."

"ഓ.. അതാണോ. ഒരു കുട്ടിയുടെ പേര് രേഷ്മ എന്നാണ്. മറ്റേ കുട്ടിയുടെ പേര് പ്രിയ എന്നോ മറ്റോ ആണ് അതെനിക്കത്ര നിശ്ചയം പോര. പിന്നെ അപൂർവ്വമായി വേറെ ചില കുട്ടികളും ഉണ്ടാവാറുണ്ട്. പക്ഷേ അവരുടെ

💬 Comments

View all comments