0%

Chapter Title : ഡിറ്റക്ടീവ് അരുൺ 3 [Yaser]

Author : യാസർ Read All Parts 349

പേരൊന്നും എനിക്കറിയില്ല."

"ശരി സാറ് എന്നെയെന്തിനോ കാണാനിരിക്കുകയായിരുന്നു എന്ന് സൂചിപ്പിച്ചല്ലോ എന്താണ് കാര്യം.?"

"പ്രത്യേഗിച്ച വല്യ കാര്യമൊന്നുമല്ല. മോളെ കാണാതായിട്ട് പത്ത് ദിവസമായിരിക്കുന്നു. ഇത് വരെ വിവരമൊന്നുമായിട്ടില്ല. നിങ്ങളുടെ അന്വേഷണം എന്തായി എന്നറിയാനായിരുന്നു."

"അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു എന്നല്ലാതെ വേറൊന്നും പറയാൻ കഴിയില്ല സാർ. പിന്നെ ഒരു കാര്യം മാത്രം മനസ്സിലായി അന്വേഷണം യഥാർത്ഥ ദിശയിലാണ്. അത് കൊണ്ടാണ് ഇന്ന് ഞങ്ങൾക്കൊരു ഭീഷണി കത്ത് കിട്ടിയത്.ഈ അന്വേഷണം ഞങ്ങൾക്ക് നല്ലതല്ല എന്നായിരുന്നു അതിന്റെ ഉള്ളടക്കം."

"എന്നിട്ട്..? നിങ്ങൾ എന്ത് തീരുമാനിച്ചു. are you leaving this case.?"

"No sir. From that we learned that the investigation was on the right track.Therefore, our decision is to investigate the case itself. സാർ നിങ്ങളിങ്ങനെ ഇംഗ്ലീഷിൽ കാര്യങ്ങൾ ചോദിച്ചാൽ ഞാനും അറിയാതെ ഇംഗ്ലീഷ് പറഞ്ഞ് പോവും. അത് കൊണ്ട് നമുക്ക് രണ്ട് പേർക്കും മാതൃഭാഷയല്ലേ നല്ലത്."

"സോറി അരുൺ ഞാനിങ്ങനെ വികാരഭരിതനാവുമ്പോൾ അറിയാതെ ഇംഗ്ലീഷ് കടന്നു വരും. മന:പൂർവ്വം പറയുന്നതല്ല. എന്തായാലും നിങ്ങളുടെ തീരുമാനം എനിക്കിഷ്ടപ്പെട്ടു. നിങ്ങൾ അന്വേഷണം ഒന്നുകൂടി വേഗത്തിലാക്കണം. ഇതെന്റെ ഒരപേക്ഷയാണ്."

"തീർച്ചയായും... ഞങ്ങൾക്കും ഇതെത്രയും പെട്ടന്ന് അവസാനിപ്പിക്കാനാണ് ആഗ്രഹം. പക്ഷേ ഞങ്ങളുടെ പുറകിൽ ആരോ ഉണ്ട്. ഇനി അയാളുടെ കണ്ണ് വെട്ടിച്ചേ അന്വേഷണം തുടരാൻ കഴിയുകയുള്ളു. അത് കൊണ്ട് നിങ്ങൾ ക്ഷമയോടെ കാത്തിരിക്കുക അത് മാത്രമേ എനിക്ക് പറയാനുള്ളു."

❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️

സ്കൂളിലേക്ക് കുട്ടികൾ പോകുന്ന സമയമായതിനാൽ ഗോകുലിന് ഡ്രൈവിങ്ങ് അത്ര സുഗമമായിരുന്നില്ല. ഏകദേശം ഒമ്പത് മണി

💬 Comments

View all comments