Chapter Title : ഡിറ്റക്ടീവ് അരുൺ 3 [Yaser]
ആയപ്പോൾ തന്നെ ഗോകുൽ പ്രേമചന്ദ്രന്റെ വീടിനു മുമ്പിലെത്തി. ബൊലേറേ കയറ്റി നിർത്താൻ പറ്റിയ ഒരിടം നോക്കി അവൻ വാഹനം പാർക്ക് ചെയ്തു.
പരിസരം ഒന്ന് അവൻ വിശദമായി നിരീക്ഷിച്ചു. കുറച്ചപ്പുറത്ത് മാറി ഒരു കടയുള്ളതവന്റെ ശ്രദ്ധയിൽ പെട്ടു. തന്റെ അന്വേഷണം ആ കടയിൽ നിന്ന് തുടങ്ങാമെന്ന ചിന്തയോടെ അവൻ പതിയെ വാഹനത്തിൽ നിന്നിറങ്ങി.
അതൊരു പലചരക്ക് കടയായിരുന്നു. അതിനു മുമ്പിലേക്ക് ഇറക്കിക്കെട്ടിയ സ്ഥലത്ത് ഒരു ഡസ്കും അതിനിരുവശത്തുള്ള ബെഞ്ചുകളിൽ രണ്ട് പേർ മുഖാമുഖമിരുന്ന് സംസാരിക്കുന്നതും അവൻ കണ്ടു. ആളുകൾക്ക് രാവിലെയും വൈകുന്നേരവും നാട്ടുവർത്താനവുമായി കൂടാനുള്ള ഇടമാവാം അതെന്ന വന് തോന്നി.
കടയിൽ ചെന്ന് എന്ത് ചോദിച്ചു തുടങ്ങുമെന്നാലോചിച്ച് അവന് ഒരുത്തരവും കിട്ടിയില്ല. വരുന്നിടത്ത് വെച്ച് കാണാമെന്ന് തീരുമാനിച്ച് അവൻ കടയിലേക്ക് നടന്നു.
"ചേട്ടാ ഒരു സിസർ(സിഗററ്റ്)." കടയിലെത്തിയ ശേഷം അങ്ങനെ ചോദിക്കാനാണ് ഗോകുലിന് തോന്നിയത്.
"അയ്യോ സിസർ കഴിഞ്ഞല്ലോ ഫിൽട്ടറും ഗോൾഡും വിൽസുമേയുള്ളു. അത് വേണോ.?" ഗോകുൽ ചോദിച്ച സാധനം അവിടെയില്ലാത്തതിന്റെ വിഷമത്തോടെയായിരുന്നു കടക്കാരന്റെ മറുപടി.
"എങ്കിൽ ഒരു ഫിൽട്ടർ തരൂ." സംഭാഷണം തുടരൽ തന്റെ ആവശ്യമായത് കൊണ്ട് ഗോകുൽ പറഞ്ഞു. ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ ബെഞ്ചിലിരിക്കുന്നവരുടെ ശ്രദ്ധ തന്റെ നേർക്കാണെന്നവന് മനസ്സിലായി.
കടക്കാരൻ ഒരു പാക്കറ്റിൽ നിന്നും സിഗരറ്റ് എടുത്ത് ഗോകുലിന് നൽകി. ഗോകുൽ ഫിൽട്ടർ ചുണ്ടുകൾക്കിടയിലേക്ക് വെച്ചു. അവിടെ ചരടിൽ തൂക്കിയിട്ടിരുന്ന ലൈറ്റർ ഉപയോഗിച്ച് ഫിൽട്ടറിന് തീ പിടിപ്പിച്ചു.
"നിങ്ങളെ ഇതിനു മുമ്പിവിടെ കണ്ടിട്ടില്ലല്ലോ എവിടെയാ താമസം. " ഗോകുൽ പുകയൂതി വിടുന്നത് ശ്രദ്ധിച്ചു കൊണ്ട് കടക്കാരൻ ചോദിച്ചു.
"താമസം ടൗണിലാണ്. ഈ വഴിയിലിപ്പോ
💬 Comments
View all comments