Chapter Title : ഡിറ്റക്ടീവ് അരുൺ 4 [Yaser]
അയാൾ അങ്ങനെ പറഞ്ഞ് കൊണ്ട് ഡൈനിംഗ് ഹാളിൽ നിന്നും മുകളിലേക്കുള്ള കോണി കയറി ചന്ദ്രികയുടെ റൂമിന് പുറത്തെത്തി.
അയാൾ വാതിലിന്റെ ഹാന്റിലിൽ പിടിച്ച് തിരിച്ചപ്പോൾ വാതിൽ അകത്ത് നിന്ന് കുറ്റിയിട്ടിരിക്കുകയാണ് എന്നയാൾക്ക് മനസ്സിലായി. "തത്തേ വാതിൽ തുറക്ക് നിനക്കൊരു ഫോണുണ്ട്." വാതിലിൽ പതിയെ മുട്ടിക്കൊണ്ട് അയാൾ പറഞ്ഞു.
ഫോണിന്റെ ഇങ്ങേ തലക്കൽ അരുണും കേട്ടു ആ വിളി. 'തത്ത' ആ പേരവൻ ഒരിക്കൽ കൂടി മനസ്സിൽ ഉരുവിട്ടു. ആ പേരിനോടെന്തോ വല്ലാത്ത ഇഷ്ടം തോന്നി അവനപ്പോൾ.
"മോളേ വാതിൽ തുറക്ക്. നിനക്കൊരു കോൾ വന്നിട്ടുണ്ട്." വാതിലിൽ അൽപം ഉറക്കെ തട്ടിക്കൊണ്ട് അയാൾ വീണ്ടും ചന്ദ്രികയെ വിളിച്ചു.
അൽപസമയം കഴിഞ്ഞപ്പോൾ വാതിലിന്റെ ടവർ ബോൾട്ട് നീക്കുന്ന ശബ്ദം അയാളുടെ കാതിലെത്തി. വാതിൽ തുറന്ന ശേഷം അവൾ ഫോൺ വാങ്ങാനായി കൈകൾ പുറത്തേക്ക് നീട്ടി.
"ദാ... നിനക്കാണ്. നിന്റെ സംസാരം കഴിഞ്ഞ ശേഷം ഫോൺ അച്ചന് കൊണ്ട് വന്ന് തരണേ. അച്ചന് താഴെ കുറച്ച് പണി കൂടിയുണ്ട്." തന്റെ മുമ്പിൽ വെച്ച് ചന്ദ്രികക്ക് ഫ്രീയായി സംസാരിക്കാൻ കഴിയില്ലെങ്കിലോ എന്നോർത്താണ് അയാൾ സ്വയം അവിടെ നിന്നെഴിഞ്ഞത്.
"ശരി അച്ചാ" അവൾ ഫോൺ വാങ്ങിയ ശേഷം വാതിൽ അടക്കുന്നതിന് മുമ്പായി അയാളോട് പറഞ്ഞു. വാതിലടച്ച് കഴിഞ്ഞ് കട്ടിലിൽ പോയി ഇരുന്നതിന് ശേഷമാണ് അവൾ ഫോൺ കാതോട് ചേർത്തത്.
"ഹലോ ആരാണ് സംസാരിക്കുന്നത്." മറു വശത്തു നിന്ന് ശബ്ദമൊന്നും കേൾക്കാത്തതിനാൽ ചന്ദ്രിക ചോദിച്ചു.
"ഹലോ. എനിക്ക് സംസാരിക്കാൻനുള്ളത് മുഴുവൻ കേട്ടു കഴിയുന്നതിനു മുമ്പ് വെറുതെ ബഹളം വയ്ക്കരുത്. അത്രയും പ്രധാനപ്പെട്ട കാര്യങ്ങളാണ് എനിക്ക് തന്നോട്
💬 Comments
View all comments