0%

Chapter Title : ഡിറ്റക്ടീവ് അരുൺ 4 [Yaser]

Author : Kambikathakal Read All Parts 360

പറയാനുള്ളത്." അരുൺ സൗമ്യനായി ചന്ദ്രികയോട് പറഞ്ഞു.

"ഹേയ് ഞാനെങ്ങനെ ബഹളം വയ്ക്കുന്ന ആളൊന്നുമല്ല. ഇത്ര വലിയൊരു ഇൻട്രൊഡക്ഷന് പകരം നിങ്ങൾ ആരാണെന്ന് ആദ്യമേ പറഞ്ഞാൽ അതായിരുന്നു നന്നാവുക എന്ന് തോന്നുന്നു."

"ഓക്കേ. ഞാൻ അരുൺ. ഒരു പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്റർ ആണ്. ഇപ്പോൾ തന്റെ കൂട്ടുകാരി രശ്മി ചന്ദ്രനെ കാണാതായ കേസാണ് ഞാൻ അന്വേഷിക്കുന്നത് അതിന് സഹായകമാകുന്ന എന്തെങ്കിലും വിവരങ്ങൾ തന്റെ കയ്യിൽ നിന്ന് അറിയാൻ കഴിയുമോ എന്നറിയാനാണ് ഞാൻ ഇപ്പോൾ വിളിക്കുന്നത്."

"ഓക്കേ സർ. എനിക്കറിയാവുന്ന വിവരങ്ങളെല്ലാം ഞാൻ നൽകാം."

"ഒക്കെ താങ്ക്യൂ. പിന്നെ ഞാൻ തന്റെ അച്ഛനോട് പറഞ്ഞത് സൂര്യനാണ് എന്നാണ്. ഞാനുമായിട്ടുള്ള സംസാരം കഴിഞ്ഞു കഴിയുമ്പോൾ തന്റെ അച്ഛൻ തന്നോട് ചോദിക്കുക സൂര്യൻ എന്താണ് പറഞ്ഞത് എന്നായിരിക്കും. തന്നോട് കോളേജിലേക്ക് വരാൻ ആവശ്യപ്പെടാനാണ് ഞാൻ വിളിച്ചത് എന്നാണ് ഞാൻ നിന്റെ അച്ഛനോട് പറഞ്ഞത്. അത് കൊണ്ടാണ് ഈ വിവരം ഇപ്പോൾ തന്നോട് പറയുന്നത്."

"ഓക്കേ സർ. ഞാൻ അത് മാനേജ് ചെയ്തോളാം."

"നീയായിരുന്നു രശ്മിയുടെ മനസാക്ഷി സൂക്ഷിപ്പുകാരി എന്ന് ഞങ്ങൾക്ക് മനസ്സിലായി. അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് നിന്നോട് ഞങ്ങൾക്ക് ചോദിക്കാനുള്ളത്. എന്റെ ആദ്യത്തെ സംശയം ഇതാണ്. എല്ലാദിവസവും നീയും രശ്മിയും ഒരുമിച്ചാണ് കോളേജിലേക്ക് പോകാറുള്ളത്. എന്തുകൊണ്ട് കഴിഞ്ഞ തിങ്കളാഴ്ച രശ്മി യോടൊപ്പം നീ കോളേജിലേക്ക് പോയില്ല.?"

"സർ, അതിനുള്ള കാരണം അവൾ തന്നെയാണ്. അവളെ കാണാതാകുന്നതിന് മുമ്പത്തെ ശനിയാഴ്ച അവൾ എനിക്ക് വിളിച്ചിരുന്നു. തിങ്കളാഴ്ച അവൾ കോളേജിലേക്ക് വരുന്നില്ല എന്നു പറഞ്ഞ്. അതു കൊണ്ടാണ് ഞാൻ കോളേജിലേക്ക് തിങ്കളാഴ്ച വരാതിരുന്നത്."

"ഒരു

💬 Comments

View all comments