Chapter Title : ഡിറ്റക്ടീവ് അരുൺ 4 [Yaser]
അവളുടെ മറുപടി.
"എനിക്ക് തോന്നിയ ഇഷ്ടം വെറുമൊരു കമ്പമല്ലെന്ന് ഞാൻ ഉടൻ തന്നെ തന്നെ ബോധ്യപ്പെടുത്തുന്നതാണ്."
"ഓക്കേ സർ. എന്നാൽ നമുക്ക് അതുകഴിഞ്ഞ് കഴിഞ്ഞു കാണാം." ചന്ദ്രികയുടെ സ്വരത്തിന് ശേഷം ഫോൺ കട്ടായ ശബ്ദവും അരുണിന്റെ കാതുകളിലേക്ക് എത്തി.
സമയം ഏഴുമണിയോട് അടുത്തപ്പോഴാണ് നന്ദൻ മേനോൻ രാജന്റെ കടയുടെ അരികിൽ എത്തിയത്. ആ സമയത്ത് കടയുടെ സമീപത്തുണ്ടായിരുന്ന തിരക്ക് കണ്ടപ്പോൾ തിരക്കൊഴിയാതെ തനിക്ക് വേണ്ട കാര്യങ്ങൾ രാജനോട് ചോദിക്കാൻ കഴിയില്ല എന്ന് നന്ദൻ മേനോന് മനസ്സിലായി. അതുകൊണ്ട് തിരക്കൊഴിയുന്നത് വരെ കാത്തിരിക്കാനായിരുന്നു അയാളുടെ തീരുമാനം.
രണ്ടുമണിക്കൂർ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ആ കടയിലെ തിരക്ക് ഒഴിഞ്ഞത്. കച്ചവടത്തിന്റെ തിരക്കായിരുന്നില്ല. വൈകുന്നേരങ്ങളിൽ സൊറ പറയുന്ന ആളുകളുടെ തിരക്കായിരുന്നു അവിടെ ഉണ്ടായിരുന്നത്.
തിരക്ക് കുറഞ്ഞപ്പോൾ രാജൻ പുറത്തേക്കു ഇറക്കി വെച്ച കച്ചവട സാധനങ്ങൾ വലത്തേക്ക് എടുത്തു വയ്ക്കാൻ തുടങ്ങി. അതിനിടയിലേക്ക് ആണ് നന്ദൻ മേനോൻ ആ കടയിലേക്ക് കയറിച്ചെന്നത്. "മിസ്റ്റർ രാജൻ." സംശയത്തോടെ നന്ദൻ മേനോൻ കടക്കാരനോടായി ചോദിച്ചു. ഇതിനിടയിൽ മൊബൈൽ ഫോണിലെ വോയിസ് റെക്കോർഡർ അയാൾ ഓൺ ചെയ്തു.
"അതെ എന്താ സാറേ കാര്യം അയാൾ പല്ല് മുഴുവൻ പ്രദർശിപ്പിച്ച് കൊണ്ട് ചോദിച്ചു.
"രാവിലെ നിങ്ങളുടെ അടുത്തുനിന്ന് നരേന്ദ്രൻ എന്ന ഒരു സിബിഐ ഓഫീസർ ചില കാര്യങ്ങൾ ചോദിച്ചിരുന്നതായി ഓർക്കുന്നുണ്ടല്ലോ അല്ലേ. അദ്ദേഹത്തിന് നിങ്ങൾ കൊടുത്ത വിവരങ്ങൾ വിവരണങ്ങളിൽ നിന്നും ചില സംശയങ്ങളുണ്ട്. അതൊന്ന് തീർക്കാൻ വേണ്ടിയാണ് ഞാൻ വന്നത്." നന്ദൻ മേനോൻ മനസ്സിൽ തയ്യാറാക്കി വെച്ചിരുന്ന ചോദ്യം ചോദിച്ചു.
"എന്തു സംശയം ആണ് സാറേ ഉള്ളത് സാർ
💬 Comments
View all comments