Chapter Title : ഡിറ്റക്ടീവ് അരുൺ 4 [Yaser]
ചോദിച്ചോട്ടെ."
"മറ്റൊന്നുമല്ല രാജൻ. രശ്മിയുടെ കൂടെ സാധാരണയായി നാലു കുട്ടികളാണ് പോയിരുന്നത്. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച രണ്ടു കുട്ടികൾക്കൊപ്പം രശ്മി കോളേജിൽ പോയിരുന്നോ.?"
"ഒന്നാലോചിച്ചു നോക്കട്ടെ സാറേ." അയാൾ മുകളിലേക്ക് കണ്ണുംനട്ട് ചിന്തയിലാണ്ടു.
ആലോചിക്കാൻ എന്തിനാ മുകളിലേക്ക് നോക്കുന്നത് എന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് നന്ദൻ മേനോൻ അയാളുടെ മുഖത്ത് ദൃഷ്ടി ഉറപ്പിച്ചു.
"സാറേ രശ്മിയെ എന്നാണ് അവസാനമായി കണ്ടത് എന്ന് എനിക്ക് ഓർമ്മയില്ല പക്ഷേ അവസാനമായി കണ്ട അന്ന് ആ കുട്ടിക്കൊപ്പം രണ്ടുപേരല്ല ഉണ്ടായിരുന്നത്. സാധാരണ കാണുന്ന മൂന്നുപേരെ കൂടാതെ മറ്റ് രണ്ടു പേരും ഉണ്ടായിരുന്നു." ആലോചനക്കൊടുവിൽ അയാൾ പറഞ്ഞു.
"ഉറപ്പാണല്ലോ അല്ലേ."
"അതെ സർ എനിക്ക് ഉറപ്പാണ്. പിന്നെ ഒരു കാര്യമുണ്ട് സാറേ. ഞാനീ പറഞ്ഞ കാര്യങ്ങളിൽ വല്ല സംശയങ്ങളും ഉണ്ടെങ്കിൽ ചെട്ടിയൻ സന്തോഷ് എന്നൊരു പയ്യനുണ്ട്. അവനോട് ചോദിച്ചാൽ മതി."
"അതാരാ ചെട്ടിയൻ സന്തോഷ്."
" അത് രശ്മിയുടെ കൂടെ പോവുന്ന രേഷ്മ എന്നൊരു പെൺ കുട്ടിയുണ്ട്. അവളെ കാണാനായി ആ പയ്യൻ ഇവിടെ എന്നും വന്ന് നിൽക്കാറുണ്ട്. അവന് ഒരു പക്ഷേ നിങ്ങളെ സഹായിക്കാൻ കഴിയുമെന്ന് തോന്നുന്നു."
"എങ്കിൽ അവന്റെ അഡ്രസ് ഒന്ന് പറയൂ. നാളെ എന്തെങ്കിലും സംശയമുണ്ടായാൽ അവനെ കാണാമല്ലോ."
"സാർ ഇവിടുന്ന് അമ്പത് മീറ്റർ മുന്നോട്ട് പോയാൽ വലത്തോട്ട് ഒരു ചെറിയ റോഡ് കാണാം അതിലൂടെ ഒരു കിലോമീറ്റർ പോയാൽ ഒരു ശിവക്ഷേത്രം കാണാം. അതിനു പിന്നിലാണ് അവന്റെ വീട്."
"ശരി എങ്കിൽ ഞാൻ പോകുന്നു എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ നമുക്ക് വീണ്ടും കാണാം." അയാളുടെ യാത്ര പറഞ്ഞുകൊണ്ട്
💬 Comments
View all comments