0%

Chapter Title : ഡിറ്റക്ടീവ് അരുൺ 4 [Yaser]

Author : Kambikathakal Read All Parts 347

ഗോകുൽ ഇവിടെ ജോയിൻ ചെയ്തിട്ട്. സിനിമകളിൽ കാണുന്നത് പോലെ ഒരു ഡിറ്റക്ടീവ് ആവാനായിരുന്നു ആഗ്രഹം. പക്ഷേ ഈ കാലത്തിനിടക്ക് അത്തരത്തിലുള്ള ഒരു കേസ് പോലും കിട്ടിയിരുന്നില്ല. അത് മൂലം നിരാശനായ ഗോകുൽ ജേഷ്ഠനായ മഹാദേവനോട് വിളിച്ച് സങ്കടം പറഞ്ഞു. അദ്ദേഹം ഒരു എസ് ഐ ആണ്. അദ്ദേഹത്തിന്റെ ആഗ്രഹം അവനെ പോലീസുകാരൻ ആകാനായിരുന്നു. എന്തായാലും കിട്ടിയ അവസരം അയാൾ മുതലെടുത്തു എന്ന് വേണം കരുതാൻ." ഗോകുലിന്റെ കഥ അരുൺ ചുരുങ്ങിയ വാക്കുകളിൽ നന്ദൻ മേനോനോട് വിവരിച്ചു.

"ഓ അത് ശരി. അങ്ങനെയൊരു കഥയുമുണ്ടല്ലേ. അയാൾക്കൊരു പോലീസുകാരൻ ആവണമെങ്കിൽ അയാൾ ആവട്ടെ. ഒരുതരത്തിൽ അതും ഒരു കുറ്റാന്വേഷണം ആണല്ലോ.'' അയാൾ അരുണിനെ ആശ്വസിപ്പിക്കാനെന്ന പോലെ പറഞ്ഞു.

അപ്പോഴാണ് ഓടി കിതച്ച് ഗോകുൽ വീണ്ടും ആ മുറിയിലേക്ക് കയറി വന്നത്. അവന്റെ വിയർത്ത് കുളിച്ച ശരീരം കണ്ട് അരുൺ ഒരു നിമിഷം അങ്കലാപ്പിലായി."എന്ത് പറ്റി ഗോകുൽ ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിച്ചോ." അരുൺ ഗോകുലിനോടായി ചോദിച്ചു.

ഇല്ലെന്ന് തലയാട്ടിക്കൊണ്ട് ഗോകുൽ നന്ദൻ മേനോന്റെ അരികിലുള്ള കസാരയിൽ ഇരുന്നു.

"പിന്നെ എന്താണ് ഗോകുൽ." അരുൺ ചോദ്യം വീണ്ടും ആവർത്തിച്ചു.

"അരുൺ അയാൾ ഓടി തളർന്ന് വന്നതല്ലേ. കുറച്ച് സമയം റസ്റ്റെടുക്കട്ടെ. അതിനു ശേഷം സാവധാനം കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാം." നന്ദൻ മേനോൻ ഗോകുലിനെ സപ്പോർട്ട് ചെയ്ത് കൊണ്ട് പറഞ്ഞു.

ഗോകുൽ അൽപസമയം ഇരുന്ന് രണ്ട് മൂന്ന് തവണ ദീർഘനിശ്വാസം നടത്തി. "അരുൺ ഞാൻ ഇന്ന് നടത്തിയ അന്വേഷണത്തിൽ നിന്ന് മനസ്സിലായ കാര്യങ്ങളും കിട്ടിയ വോയ്സ് റെക്കോഡുകളും ഞാൽ നിനക്ക് തന്നിരുന്നില്ല. ഇവിടെ വെച്ചുണ്ടായ

💬 Comments

View all comments