0%

Chapter Title : ഡിറ്റക്ടീവ് അരുൺ 4 [Yaser]

Author : Kambikathakal Read All Parts 347

സംഭാഷണത്തിന്റെ ഇടക്ക് ഞാനത് മറന്ന് പോയി. അത് നിന്നെ ഏൽപിക്കാൻ വന്നതാണ് ഞാൻ." ഗോകുൽ അരുണിനോടായി പറഞ്ഞു.

"ഹോ അതിനാണോ ഇങ്ങനെ ഓടി കിതച്ച് വന്നത്. സാവധാനം വന്നാലും അതെനിക്ക് തരാമായിരുന്നല്ലോ."ചിരിച്ചു കൊണ്ട് അരുൺ ചോദിച്ചു.

"മതിയായിരുന്നു. എത്രയും പെട്ടന്ന് തന്നാൽ എത്രയും പെട്ടന്ന് പോവാമല്ലോ എന്ന് കരുതി വേഗം വന്നതാണ്." ഗോകുൽ വിശദീകരിച്ചു.

സംസാരം അതികം നീണ്ടില്ല. ഗോകുൽ താൻ ഫോണിൽ റെക്കോർഡ് ചെയ്ത രണ്ട് വോയ്സ് ക്ലിപ്പുകളും ബ്ലൂടൂത്ത് വഴി അരുണിന്റെ ഫോണിലേക്ക് സെന്റ് ചെയ്തു കൊടുത്തു.

"അരുൺ ഞാൻ തൽകാലം ലോഡ്ജ് വെക്കേറ്റ് ചെയ്യുന്നില്ല. പരീക്ഷ കഴിഞ്ഞിട്ട് ഞാനുടനെ തിരിച്ചു വരാം. പിന്നെ ഫിസിക്കൽ ടെസ്റ്റിനു പോവുമ്പോൾ ലോഡ്ജ് വെക്കേറ്റ് ചെയ്യാം അത് പോരെ." വോയ്സ് ക്ലിപ്പുകൾ സെന്റ് ചെയ്ത് കൊടുത്തതിനു ശേഷം ഗോകുൽ അരുണിനോടായി ചോദിച്ചു.

"ഓ അത് മതി. എന്നാലിനി നേരം കളയണ്ട. വേഗം പുറപ്പെട്ടോളൂ." അരുൺ ഗോകുലിന് പോവാനുള്ള സൂചന നൽകി. നേരം വൈകിയാൽ അവന് നാട്ടിലെത്താനുള്ള ബസ് കിട്ടില്ലെന്ന് കരുതിയാണ് അവനത് പറഞ്ഞത്.

അവരോടിരുവരോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞ് വീണ്ടും കാണാമെന്ന ഉറപ്പോടെ ഗോകുൽ അവിടെ നിന്നിറങ്ങി താൻ താമസിച്ചിരുന്ന ലോഡ്ജ് ലക്ഷ്യമാക്കി നടന്നു.

ഗോകുൽ പോയതിനു ശേഷം അരുണും നന്ദൻ മേനോനും ഗോകുൽ നൽകിയ വോയ്സ് ക്ലിപ്പുകൾ കേട്ടു. അരുണിന്റെ മനസ്സിൽ പല ചിന്തകളും മിന്നിമറയാൻ തുടങ്ങി.

"അരുൺ ഗോകുൽ നൽകിയ ഈ വോയ്സ് ക്ലിപ്പിൽ നിന്ന് കേസിനെ കുറിച്ച് ചില സൂചനകൾ മാത്രമേ എനിക്ക് ലഭിക്കുന്നുള്ളു. വിശദമായി പറയുകയാണെങ്കിൽ ഉപകാരമായിരുന്നു.'' ഗോകുൽ നൽകിയ

💬 Comments

View all comments