Chapter Title : ഡിറ്റക്ടീവ് അരുൺ 4 [Yaser]
വോയ്സ് ക്ലിപ്പുകൾ കേട്ട് ചിന്തയിൽ മുഴുകിയിരുന്ന അരുണിനോടായി നന്ദൻ മേനോൻ പറഞ്ഞു.
പ്രേമചന്ദ്രൻ ഓഫീസിൽ വന്ന അന്ന് മുതലുള്ള കാര്യങ്ങൾ വിശദമായി തന്നെ അരുൺ നന്ദൻ മേനോനോട് പറഞ്ഞു..
"അപ്പോൾ നിലവിൽ ഈ കേസുമായി ബന്ധമുണ്ടെന്ന് തോന്നുന്ന രണ്ട് വ്യക്തികൾ രശ്മിയുടെ രണ്ടാനമ്മയും കൂട്ടുകാരൻ സൂര്യനുമാണല്ലേ." ഗോകുൽ കേസിനെ കുറിച്ച് വിവരിച്ചതിനു ശേഷം നന്ദൻ അരുണിനോടായി ചോദിച്ചു.
"അതേ പക്ഷേ അവരെയും പ്രതിസ്ഥാനത്ത് നിർത്താൻ കഴിയുന്ന ഒരു തെളിവു പോലും ഇതുവരെ ലഭിച്ചിട്ടില്ല എന്നത് വളരെ നിരാശാ ജനകമായ കാര്യവുമാണ്." അരുൺ കേസിന്റെ ഇപ്പോഴത്തെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി.
"എന്താണ് നിന്റെ അടുത്ത നീക്കം." സംശയത്തോടെ അരുണിന്റെ മുഖത്തേക്ക് നോക്കി നന്ദൻ മേനോൻ ചോദിച്ചു.
"പ്രത്യേഗിച്ച് പ്ലാൻ ചെയ്തിട്ടൊന്നുമില്ല. വൈകുന്നേരം കോളേജ് വിടുന്ന സമയത്ത് രശ്മിയുടെ രണ്ട് കൂട്ടുകാരെ കാണണമെന്ന് കരുതുന്നു. അവരിൽ നിന്ന് കൂടുതലെന്തെങ്കിലും ലഭിക്കുമെന്നാണ് എന്റെ വിശ്വാസം." അരുൺ തന്റെ അനുമാനം പറഞ്ഞു.
"അതേ അരുൺ അന്വേഷണം ഈ രിതിയിൽ തന്നെ തുടർന്നാൽ മതി. നമ്മുടെ അന്വേഷണം ശരിയായ ദിശയിലാണ് എന്നതിന് കുറ്റം ചെയ്തവർ തന്നെ തെളിവുകൾ തന്ന് കൊണ്ടിരിക്കുകയല്ലേ." നന്ദൻ മേനോൻ ഗോകുലിനോടായി പറഞ്ഞു.
കേസിനെ കുറിച്ചും, രശ്മിയുടെ രണ്ടാനമ്മയേയും സൂര്യനെയും തമ്മിൽ ബന്ധപ്പെടുത്താൻ എന്തെങ്കിലും തെളിവുണ്ടാവുമോയെന്നും ആലോചിച്ചവർ തലച്ചോറ് പുണ്ണാക്കിക്കൊണ്ടിരുന്നു.
❌️❌️❌️❌️❌️❌️❌️❌️❌️❌️❌️
മൂന്നരയോടടുത്തപ്പോൾ തന്നെ അരുൺ പോവാൻ റെഡിയായി. കൂടെ നന്ദൻ മേനോനുമുണ്ടായിരുന്നു. ജീൻസും ടൈറ്റ് ടീ ഷർട്ടുമായിരുന്നു അവന്റെ വേഷം.
അരുണിന്റെ ആവശ്യപ്രകാരം നന്ദൻ മേനോനാണ് ബൊലേറോ ഡ്രൈവ് ചെയ്തത്. പരിചയമില്ലാത്ത സ്ഥലമായിരുന്നതിനാൽ അയാൾ വളരെ പതുക്കെയാണ് വാഹനം ഓടിച്ചത്.
കോളേജ്
💬 Comments
View all comments