0%

Chapter Title : ഡിറ്റക്ടീവ് അരുൺ 4 [Yaser]

Author : Kambikathakal Read All Parts 351

വിടുന്നതിന്റെ അൽപം മുമ്പായി തന്നെ അവർ കോളേജിനരികിലെത്തി. അരുണിന്റെ നിർദേശമുള്ളത് കൊണ്ട് നന്ദൻ മേനോൻ വണ്ടിയിൽ നിന്നിറങ്ങിയില്ല. അരുൺ കോളേജ് ഗേറ്റിന് ഓപ്പോസിറ്റുള്ള കൂൾ ബാറിൽ കയറി. മൊബെെലെടുത്ത് രശ്മിയുടെ ആൽബത്തിൽ നിന്ന് പകർത്തിയ ഫോട്ടോകൾ അവൻ ഒരിക്കൽ കൂടി മനസ്സിൽ പതിപ്പിച്ചു.

അൽപസമയത്തിനു ശേഷം കോളേജ് കഴിഞ്ഞ് കുട്ടികൾ ഓരോന്നായി പുറത്തേക്കിറങ്ങാൻ തുടങ്ങി. അരുൺ ഫോൺ കീശയിലിട്ട് കോളേജ് ഗേറ്റിലേക്ക് ശ്രദ്ധ തിരിച്ചു.

പണക്കാരുടെ മക്കളായതിനാൽ കൂടുതൽ കുട്ടികൾക്കും ടുവീലറോ ഫോർവീലറേ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ നടന്നു പോവുന്ന ഏതാനും കുട്ടികൾകിടയിൽ നിന്ന് രേഷ്മയെയും പ്രിയയെയും കണ്ടെത്താൻ അരുണിനതികം കഷ്ടപ്പെടേണ്ടി വന്നില്ല.

അരുൺ നന്ദൻ മേനോന് കണ്ണുകൾ കൊണ്ട് അവരെ കാണിച്ചു കൊടുത്തു. ശേഷം അവൻ ആ കുട്ടികളുടെ പിന്നാലെ നടക്കാൻ തുടങ്ങി. ആൾ തിരക്ക് കുറച്ച് കുറവുള്ള ഒരിടത്ത് വെച്ച് അവരോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാമെന്ന് അവൻ കരുതി.

നന്ദൻ മേനോൻ ഒരു നിശ്ചിത അകലമിട്ട് അവരെ പിന്തുടർന്നു. ഒരു കാരണവശാലും അരുണിന്റെ മുന്നിലുള്ള ആ കുട്ടികൾ തന്നെ ഇപ്പോൾ കാണണ്ട എന്ന് അയാളും തീരുമാനിച്ചിരുന്നു.

കുറച്ച് ദൂരം നടന്നു കഴിഞ്ഞപ്പോൾ തിരക്ക് കുറഞ്ഞ് വന്നു. ഇത് തന്നെയാണ് തന്റെ അവസരമെന്ന് അരുൺ മനസ്സിലാക്കി. അരുൺ നടത്തത്തിന്റെ സ്പീഡ് വർദ്ധിപ്പിച്ച് അവരെ സമീപിച്ച് കൊണ്ട് അവരുടെ ശ്രദ്ധയയാകർഷിക്കാൻ വിളിച്ചു. "എക്സ്ക്യൂസ് മീ." മൊബെെൽ ഫോണിൽ വോയ്സ് റെക്കോർഡർ ഓൺ ചെയ്ത് അവരുടെ ശ്രദ്ധയിൽ പെടുന്നതിന് മുമ്പ് തന്നെ അവൻ പോക്കറ്റിൽ നിക്ഷേപിച്ചു.

തമ്മിൽ സംസാരിച്ചു കൊണ്ട് നടന്ന് പോവുകയായിരുന്ന രേഷ്മയും പ്രിയയും പെട്ടന്നുള്ള

💬 Comments

View all comments