Chapter Title : ഡിറ്റക്ടീവ് അരുൺ 4 [Yaser]
പറഞ്ഞത് മനസ്സിലായില്ലേ രേഷ്മേ. ചേട്ടനല്ല വരൻ സിനിമയിലെ അല്ലു അർജുനെ അനുകരിക്കുന്നത്. ചേട്ടന്റെ ബ്രദർ ആണെന്ന്." ഒരു പരിഹാസത്തോടെ പ്രിയ കൂട്ടുകാരിയോട് പറഞ്ഞു.
"ഇവളു പറയുന്നത് കാര്യമാക്കണ്ട ചേട്ടായീ. ചേട്ടായി ചോദിക്ക്. എനിക്കറിയാവുന്നത് ഞാൻ പറയാം." പ്രിയയുടെ പരിഹാസം കണക്കിലെടുക്കാതെ രേഷ്മ അരുണിനോടായി പറഞ്ഞു.
"ഓക്കെ താങ്ക്സ്. നിങ്ങൾ രശ്മിയുടെ അടുത്ത കൂട്ടുകാരികൾ ആണോ.? നിങ്ങളോട് എന്തെല്ലാം കാര്യങ്ങൾ ചോദിക്കാൻ പറ്റും എന്നറിയാൻ വേണ്ടിയുള്ള ചോദ്യമാണ് കെട്ടോ.''
"അങ്ങനെ അടുത്ത കൂട്ടുകാരിയൊന്നുമല്ല. കോളേജിലേക്ക് പോവുമ്പോഴും വരുമ്പോഴുമുള്ള സൗഹൃദം. എന്തെങ്കിലും ഒരാവശ്യമില്ലാതെ അവൾ കോളേജിൽ വെച്ച് ഞങ്ങളോട് സംസാരിച്ചിട്ടു പോലുമില്ല."
"ഓഹ് അങ്ങനെയാണല്ലേ. അപ്പോൾ അവൾ നിങ്ങളുടെ കൂടെയല്ലേ കോളേജിൽ വരുന്നതും പോവുന്നതും.''
"സാധാരണ അങ്ങനെ തന്നെയാണ്. എന്നാൽ അവളില്ലാതെ ഞങ്ങളും ഞങ്ങളില്ലാതെ അവളും കോളേജിൽ പോവുന്ന ദിവസങ്ങളും ഉണ്ടാവാറുണ്ട്." കുറച്ചൊന്ന് ആലോചിച്ച ശേഷമാണ് രേഷ്മ മറുപടി പറഞ്ഞത്.
''ശരി അങ്ങനെയാണെങ്കിൽ ഒരൊറ്റ കാര്യമാണ് എനിക്ക് നിങ്ങളിൽ നിന്നറിയാനുള്ളത്.രശ്മിയെ കാണാതായെന്ന് പറയുന്ന ദിവസം അവൾ നിങ്ങളോടൊപ്പം കോളേജിൽ വന്നിരുന്നോ.?"
"ചേട്ടാ എനിക്ക് ഒന്നാലോചിക്കണം എങ്കിലേ ഇതിനുത്തരം പറയാൻ കഴിയൂ കുറേ ദിവസം ആയില്ലേ അത് കൊണ്ടാണ്." രേഷ്മ പ്രിയക്ക് നേരെ തിരിഞ്ഞ് അവളോട് ചെറിയ ശബ്ദത്തിൽ ചില കാര്യങ്ങൾ ചോദിക്കുന്നതവൻ കേട്ടു. എന്നാൽ അതെന്താണെന്ന് വ്യക്തമായില്ല.
പ്രിയയുമായുള്ള കുറച്ച് നേരത്തെ ചർച്ചക്ക് ശേഷം രേഷ്മ അരുണിന് നേരെ തിരിഞ്ഞു. "ചേട്ടാ അന്നവൾ കോളേജിൽ വന്നിരുന്നു. ഞങ്ങൾ ഗേറ്റിനടുത്തുള്ള സ്റ്റോറിൽ നിന്ന് പേന വാങ്ങാൻ നിന്നപ്പോൾ അവൾ ഗേറ്റ് കടന്ന് ഉള്ളിലേക്ക് കയറുന്നത് ഞങ്ങൾ കണ്ടതാണ്. പക്ഷേ ക്ലാസ് മുറിയിൽ
💬 Comments
View all comments