0%

Chapter Title : ഡിറ്റക്ടീവ് അരുൺ 4 [Yaser]

Author : Kambikathakal Read All Parts 355

എത്തിയപ്പോൾ അവളവിടെ ഇല്ലായിരുന്നു."

അത് കേട്ട അരുൺ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ഭാവ വ്യത്യാസമേതുമില്ലാതെയാണ് മറുപടി. അവന്റെ മനസ് കൂടുതൽ ആശയ കുഴപ്പത്തിലാവുകയാണ് ചെയ്തത്.

"തന്ന വിവരങ്ങൾക്ക് നന്ദി." അരുൺ അവരോട് നന്ദി പറഞ്ഞ് കൊണ്ട് തിരിച്ചു നടന്നു. സൂത്രത്തിൽ അവർ പോക്കറ്റിൽ നിന്നും ഫോണെടുത്ത് വോയ്സ് റെക്കോർഡർ ഓഫ് ചെയ്തു.

അവൻ തിരിച്ചു വരുന്നത് കണ്ട നന്ദൻ മേനോൻ ബൊലേറോയുമായി അവന്റെ അരികിലെത്തി. അരുൺ യാന്ത്രികമായി തന്നെ ആ വണ്ടിയുടെ കോ- ഡ്രൈവർ സീറ്റിലേക്ക് കയറിയിരുന്നു.

അരുണിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ തന്നെ അവൻ എന്തൊക്കെയോ കുഴപ്പത്തിലാണെന്ന് അയാൾക്ക് തോന്നി. അത് കൊണ്ടയാൾ കൂടുതൽ ചോദ്യങ്ങൾക്ക് മുതിരാതെ വണ്ടി നേരെ ഓഫീസിലേക്ക് വിട്ടു.

ഓഫീസിലെത്തിയിട്ടും അരുൺ കാര്യമായൊന്നും സംസാരിച്ചില്ല. അവനെ അവന്റെ പാട്ടിന് വിടാൻ തീരുമാനിച്ച നന്ദൻ മേനോൻ അവനോട് കൂടുതലൊനും ചോദിക്കാനും നിന്നില്ല.

ആറ് മണിയായപ്പോൾ നന്ദൻ മേനോൻ പോവാൻ തയ്യാറായിക്കൊണ്ട് അരുണിനെ സമീപിച്ചു. "അരുൺ സമയം ആറ് മണിയായി ഞാനിറങ്ങിയാലോ." നന്ദൻ മേനോന്റെ ചോദ്യം അരുണിനോടായിരുന്നു.

കുറച്ച് കഴിഞ്ഞ് പോവാം നന്ദേട്ടാ. നന്ദേട്ടനിരിക്ക്. എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്." തനിക്കെതിരെയുള്ള കസാരയിലേക്ക് ചൂണ്ടിക്കൊണ്ട് അരുൺ പറഞ്ഞു.

"നീ ടെൻഷനിൽ ആണെന്നു കരുതിയാണ് ഇതുവരെ ഞാൻ നിന്നോടൊന്നും ചോദിക്കാതിരുന്നത്." അരുണിനെതിരെയുള്ള കസാരയിൽ ഇരുന്ന് കൊണ്ട് നന്ദൻ മേനോൻ പറഞ്ഞു.

"അതേ നന്ദേട്ടാ ഞാൻ ഇപ്പോഴും ടെൻഷനിൽ തന്നെയാണ്. രശ്മിയുടെ കേസ് കൂടുതൽ കുഴപ്പിക്കുന്നത് ഇപ്പോഴാണ്. ഗോകുൽ ശേഖരിച്ച മൊഴികളിൽ രശ്മിയുടെ വീടിന്റെ തൊട്ടടുത്തുള്ള കടക്കരൻ പറയുന്നത് രശ്മി തനിച്ചാണ് കോളേജിലേക്ക് പോയതെന്ന്. എന്നാൽ രശ്മിയുടെ കൂടെ

💬 Comments

View all comments