Chapter Title : ഡിറ്റക്ടീവ് അരുൺ 5 [Yaser]
സൂചകമായി കൂപ്പിക്കൊണ്ട് പറഞ്ഞു.
"ശരി സാർ." അയാളും ഭവ്യതയോടെ കൈകൾ കൂപ്പി.
അരുൺ ഹൃദ്യമായ പുഞ്ചിരിയോടെ ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോയി.
ഏതാണ്ട് അര മണിക്കൂർ സമയം കൊണ്ട് അരുൺ വർക് ഷോപ്പിലെ ജോടിക്കാരൻ പറഞ്ഞ മാക്സ് ന കടയുടെ മുന്നിലെത്തി. ബൈക്ക് സ്റ്റാന്റിൽ വെച്ച ശേഷം അതിൽ നിന്നുമിറങ്ങി അവൻ കടയിലേക്ക് കയറി.
"എന്താ സാർ വേണ്ടത്." ഷോപ്പിലെ ജോലിക്കാരൻ ഭവ്യതയോടെ ചോദിച്ചു. അരുണിന്റെ വേഷ വിദാനം കണ്ട് അയാളൊരു വർഷോപ്പിലെ ജോലിക്കാരനല്ല എന്ന് തോന്നിയതിനാലാണ് അവൻ അരുണിനെ അങ്ങനെ അഭിസംബോധന ചെയ്തത്.
ഞാൻ ക്രൈം ബ്രാഞ്ച് എസ് ഐ അശോക് കുമാർ. ഇന്നലെ രാത്രി ഒരു ലോറി ഒരു കടയിലേക്ക് ഇടിച്ചു കയറിയ ഒരാൾ മരണപ്പെടുകയും ചെയ്തു. ഇടിച്ച ലോറി അവിടെയൊന്നും നിർത്താതെ കടന്നു കളയുകയും ചെയ്തു. ആ കേസ് അവിടെയുള്ള എന്റെ ഒരു സുഹൃത്താണ് അന്വേഷിക്കുന്നത്. അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ച് ഞാൻ ഇവിടെയുള്ള വർക്ക് ഷോപ്പുകളിൽ ആ ലോറി പണിക്ക് കയറ്റിയിട്ടുണ്ടോ എന്നറിയാനായി വന്നതാണ്. നിങ്ങളിൽ നിന്നും വാഹനത്തിന്റെ പാർട്സുകൾ വാങ്ങുന്ന ഏതെങ്കിലും വർക് ഷോപ്പിൽ അങ്ങനെയൊരു ലോറി എത്തിയതായി നിങ്ങൾക്ക് അറിവുണ്ടോ." അരുൺ ഇരുകൈകളും പാന്റിന്റെ പോക്കറ്റിൽ തിരുകി കൊണ്ട് ചോദിച്ചു.
"ഇല്ല സർ. ഇന്ന് പാർട്സുകൾ വാങ്ങിയ ആരും ഇതുവരെ അങ്ങനെ പറഞ്ഞു കേട്ടിട്ടില്ല. അപൂർവം ആളുകൾ മാത്രമേ അങ്ങനെ ഉണ്ടെങ്കിൽ തന്നെ ഇവിടെ പറയാറുള്ളൂ. മാത്രവുമല്ല. ഇന്നലെ രാത്രിയാണ് ആക്സിഡന്റ് നടന്നതെങ്കിൽ ഇന്ന് ആയിരിക്കും ആ ലോറി ഇന്ന് ആയിരിക്കും ആ ലോറി വർക്ക് ഷോപ്പിൽ
💬 Comments
View all comments