Chapter Title : ഡിറ്റക്ടീവ് അരുൺ 5 [Yaser]
എത്തിയിട്ടുണ്ടാവുക. ഇന്ന് പണി തുടങ്ങുകയാണെങ്കിൽ തന്നെ വർക്ക് ഷോപ്പിൽ ഉള്ള സാധനങ്ങൾ എടുത്തു കൊണ്ടായിരിക്കും പണി തുടങ്ങുക. അതുകൊണ്ടുതന്നെ ഇന്ന് ആ വിവരങ്ങൾ അറിയാൻ യാതൊരു സാധ്യതയുമില്ല." അരുണിന്റെ ചോദ്യം അവിടുത്തെ ജോലിക്കാരനോടായിരുന്നെങ്കിലും മറുപടി നൽകിയത് കടയുടമ തന്നെയായിരുന്നു. അരുണിനെ സംസാരം കേട്ടു കൊണ്ടാണ് അയാൾ അവിടേക്കെത്തിയത്.
"അപ്പോൾ ആ ലോറി ഇവിടെ നിന്ന് സാധനം വാങ്ങുന്ന ഏതെങ്കിലും വർക് ഷോപ്പിൽ ഉണ്ടെങ്കിൽ ആ വിവരം ഇന്ന് അറിയാൻ സാധിക്കില്ലേ." അരുണിനെ വാക്കുകളിൽ ചെറിയൊരു നിരാശ കലർന്നിരുന്നു.
"തീർച്ചയായും ഇവിടെ നിന്ന് സാധനങ്ങൾ വാങ്ങുന്ന വർക്ക് ഷോപ്പുകളുടെ ഫോൺ നമ്പറുകൾ ഇവിടെയുണ്ട് ഞങ്ങൾ നമ്പറുകൾ സാറിന് നൽകാം. സാറ് നേരിൽ അവരൊക്കെ ഒന്ന് വിളിച്ചു നോക്കൂ. പിന്നെ ഒരു സംശയം ചോദിക്കട്ടെ സാറേ.? ഇതൊരു ആക്സിഡന്റ് ആണോ അതോ കൊലപാതകം ആണോ.? "
അയാളുടെ ചോദ്യം കേട്ട് അരുൺ ഒന്ന് ഞെട്ടി. പോലീസ് പോലും ആത്മഹത്യയായി വിലയിരുത്തുന്ന ഈ കേസ് ഒരു കൊലപാതകം ആണെന്ന് അറിയുന്നത് തനിക്കും നന്ദനും മാത്രം. പിന്നെ എന്തുകൊണ്ടാണ് ഇയാൾക്ക് ഇങ്ങനെ ഒരു സംശയം തോന്നിയത് എന്ന് അവൻ സംശയിച്ചു. " താൻ എന്താ അങ്ങനെ ചോദിച്ചത്." അരുണിനെ വാക്കുകൾക്ക് നേരിയ പതർച്ച ഉണ്ടായിരുന്നു.
"അത് സാറേ മുമ്പും പല കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ഒരുപാട് പോലീസുകാർ പലതവണ ഇവിടെ കയറി ഇറങ്ങിയിട്ടുണ്ട്. ആക്സിഡന്റ് ആണെങ്കിൽ സാധാരണയായി ഏതെങ്കിലും ഷോപ്പുകളിൽ നിന്ന് തന്നെ ഇടിച്ച വാഹനം ലഭിക്കാറുണ്ട്. എന്നാൽ കൊലപാതകം ആണെങ്കിൽ ആ വാഹനങ്ങൾ സാധാരണയായി ലഭിക്കുക വളരെ കുറവാണ് ഇനി അഥവാ
💬 Comments
View all comments