0%

Chapter Title : ഡിറ്റക്ടീവ് അരുൺ 5 [Yaser]

Author : Kambikathakal Read All Parts 476

രാത്രി തന്നെ അവനെ കണ്ട് രാജൻ പറഞ്ഞ കാര്യങ്ങൾ സ്ഥിതീകരിക്കാനായിരുന്നു എന്റെ തിരുമാനം. അതിനായി അവന്റെ വീടിന്റെ ഭാഗത്തേക്ക് തിരിയുന്ന സ്ഥലമെത്തിയപ്പോൾ ഒരാളോട് വഴി ചോദിച്ചു. അത് സന്തോഷിന്റെ അനിയനായിരുന്നു. സന്തോഷിന് ഇന്ന് തിരുവനന്തപുരത്ത് ഒരു ഇന്റർവ്യൂ ഉണ്ടെന്നും അതിനായി സന്തോഷ് ഇന്നലെ തന്നെ പോയിരുന്നു എന്നും എനിക്കവനിൽ നിന്നും മനസ്സിലായി. അത് കൊണ്ട് സന്തോഷ് വന്ന ശേഷമാവാം അവനെ കാണുന്നതെന്ന് ഞാനും കരുതി."

"അതേതായാലും നന്നായി. എന്നാൽ നമുക്ക് രാജനെ ഒന്നുകൂടി കാണാൻ പോയാലോ.?"

"പോവേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ പോവാം." നിരാശയോടെയായിരുന്നു നന്ദൻ മേനോന്റെ മറുപടി.

അദ്യം നിങ്ങൾ ഇത് വായിക്കൂ എന്നിട്ടാവാം നിരാശപ്പെടുന്നത്. അരുൺ താൻ വായിച്ചു കഴിഞ്ഞ ശേഷം മേശയിൽ വെച്ച കടലാസെടുത്ത് നന്ദൻ മേനോന് നൽകിക്കൊണ്ട് അരുൺ പറഞ്ഞു.

അരുണിനെ ഒന്ന് നോക്കിയ ശേഷം നന്ദൻ അത് വാങ്ങി. അയാളുടെ മിഴികൾ അതിലൂടെ അരിച്ചിറങ്ങിയപ്പോൾ മിഴികളിൽ ഒരു നെടുക്കം തെളിഞ്ഞു. "അരുൺ ഇതിൽ പറയുന്നത് സത്യമാണോ.? രാജൻ മരണപ്പെട്ടോ.?" ഭീതിയോടെയായിരുന്നു അയാളുടെ ചോദ്യം.

"അറിയില്ല. അതൊന്ന് അറിയാൻ വേണ്ടിയാണ് അവിടെ വരെ ഒന്ന് പോവാമെന്ന് പറഞ്ഞത്. അല്ലാതെ നന്ദേട്ടന്റെ അന്വേഷണം മോശമായത് കൊണ്ടല്ല." അരുൺ വിശദീകരിച്ചു.

"എങ്കിൽ നമുക്ക് അതികം സമയം കളയണ്ട അരുൺ. വേഗം പോയിട്ടു വരാം." നന്ദൻ മേനോൻ കസാരയിൽ നിന്നെഴുന്നേറ്റ് കൊണ്ട് അരുണിനോട് പറഞ്ഞു.

"അതേ നന്ദേട്ടാ. പോവാനായി ഞാൻ നന്ദേട്ടനെ കാത്തിരിക്കുകയായിരുന്നു. പക്ഷേ പോവുന്നതിന് മുമ്പ് ഇന്നലെത്തെ നിങ്ങൾ പോയ കാര്യത്തിന്റെ റിസൾട്ട് എന്താണെന്ന് എനിക്കറിയണമായിരുന്നു. അതിനാണ് ഞാൻ കാത്തിരുന്നത്." അരുൺ

💬 Comments

View all comments