Chapter Title : ഡിറ്റക്ടീവ് അരുൺ 5 [Yaser]
കസാരയിൽ നിന്നെഴുന്നേറ്റ് കൊണ്ട് മറുപടി നൽകി.
അര മണിക്കൂർ കൊണ്ട് അരുണും നന്ദൻ മേനോനും കയറിയ ബൊലേറോ രാജന്റെ കടയുടെ സമീപത്തെത്തി. അവിടെ അപ്പോഴും ഒരാൾക്കൂട്ടമുണ്ടായിരുന്നു. മറ്റുള്ള വാഹനങ്ങൾക്ക് ശല്യമില്ലാത്ത രീതിയിൽ നന്ദൻ മേനോൻ തങ്ങൾ വന്ന വാഹനം നിർത്തി.
അതിൽ നിന്നും ഇറങ്ങിയ അരുൺ ആളുകൾക്കിടയിലൂടെ തിക്കി തിരക്കി കടയുടെ സമീപത്തെത്തി. ഒരു ലോറി പോലുള്ള വാഹനം ഇടിച്ച് ആ കെട്ടിടം തകർന്നിരിക്കുന്നത് അവൻ കണ്ടു.
"ചേട്ടാ എന്താ സംഭവം. ഇതെന്ത് പറ്റിയതാ." തൊട്ടടുത്ത് നിന്നയാളോടായി അരുൺ ചോദിച്ചു.
"ഇന്നലെ രാത്രി ഒരു ലോറി നിയന്ത്രണം വിട്ട് ഇടിച്ചതാണെന്നാണ് പറഞ്ഞ് കേട്ടത്. രാത്രിയായത കൊണ്ട് ആളുകൾ കൂടാൻ സമയമെടുത്തു. ആ തക്കത്തിന് ലോറിയും ലോറിക്കാരനും രക്ഷപ്പെട്ടു."
"അപ്പോൾ ആളപായ മൊന്നുമില്ലല്ലോ അല്ലേ." ആശ്വാസത്തോടെയായിരുന്നു. അരുണിന്റെ ചോദ്യം.
"ഉണ്ട് രാത്രി രാജേട്ടൻ കട അടക്കുന്നതിന് മുമ്പായിരുന്നു സംഭവം. കടയടക്കാനായി പുറത്തുള്ള സാധനങ്ങൾ കടക്കകത്തേക് വെക്കാനായി ഇറങ്ങിയ രാജേട്ടനെയാണ് വണ്ടി ഇടിച്ചത്. അദ്ദേഹം അപ്പോൾ തന്നെ മരണപ്പെട്ടു."
"അപ്പോൾ പോലീസ് ഇൻക്വസ്റ്റ് കഴിഞ്ഞോ അവരെ കണ്ടില്ലല്ലോ."
"അതൊക്കെ രാത്രി തന്നെ കഴിഞ്ഞു. കുറച്ച് മുമ്പ് വരെ പോലീസ് ഇവിടെ ഉണ്ടായിരുന്നു. കുറച്ച് മുമ്പാണ് അവർ പോയത്."
അരുൺ തന്റെ നോട്ടം നിലത്തേക്ക് മാറ്റി. നിലത്ത് ബോഡി കിടന്ന സ്ഥലം മാർക്ക് ചെയ്തതവൻ കണ്ടു. അതിനടുത്ത് കറുത്തനിറത്തിൽ കട്ട പിടിച്ചു കിടക്കുന്നത് രാജന്റ രക്തമാവാം എന്ന് അവന് തോന്നി.
പോക്കറ്റിൽ നിന്നും ഫോണെടുത്ത്, ബോഡി കിടന്ന സ്ഥലം പോലീസ് മാർക്ക് ചെയ്തതിന്റെയും കട്ട പിടിച്ച രക്തത്തിന്റെയും ഇടിഞ്ഞു പൊളിഞ്ഞ കടയുടെയും
💬 Comments
View all comments