0%

Chapter Title : ഡിറ്റക്ടീവ് അരുൺ 5 [Yaser]

Author : Kambikathakal Read All Parts 481

പോയിട്ട് പിന്നെ വരാം." അരുൺ അയാളോട് യാത്ര പറഞ്ഞു.

"അവരിനിയും വന്നാൽ എന്താണ് സാർ ഞാൻ ചെയ്യേണ്ടത്.? പോലീസിലിറയിക്കണോ.? അതോ നിങ്ങളെ അറിയിച്ചാൽ മതിയോ.?" പേടിയോടെയായിരുന്നു അയാളുടെ ചോദ്യങ്ങൾ.

"അവരിനി വരികയാണെങ്കിൽ എന്നെ അറിയിച്ചാൽ മതി. അത് അവർ അറിയുകയും ചെയ്യരുത്." ഉപദേശ രൂപേണ അരുൺ പറഞ്ഞു.

"ശരി സാർ." അയാൾ മറുപടി നൽകി. അരുണും നന്ദൻ മേനോനും തങ്ങളുടെ ഓഫീസിലേക്ക് മടങ്ങി.

"അരുൺ അവർ നമ്മളെ വല്ലാതെ ഭയക്കുന്നുണ്ട്. അത് കൊണ്ടാണ് നമ്മളെ ഭയപ്പെടുത്താൻ അവർ ശ്രമിക്കുന്നത്. ഇപ്പോൾ നമ്മൾ ഭയപ്പെട്ട് പിന്മാറിയാൽ അതവരുടെ ജയമായിരിക്കും. ഇനിയുള്ള നമ്മുടെ പ്രവർത്തനങ്ങൾ എങ്ങനെ വേണമെന്ന് പ്ലാൻ ചെയ്തിട്ടാവണം ഇന്ന് നമ്മൾ ഇവിടെ നിന്നിറങ്ങുന്നത്."

"അതേ നന്ദേട്ടൻ പറഞ്ഞതിലും കാര്യമില്ലാതില്ല. എന്ത് ചെയ്യാനാണ് നന്ദേട്ടന്റെ തിരുമാനം അത് പറയൂ."

"പ്രിൻസിപ്പാൾ, രശ്മിയുടെ രണ്ടാനമ്മ, രശ്മിയുടെ കൂട്ടുകാരികളായ രേഷ്മയും പ്രിയയും ഇത്രയും പേരാണ് ഇപ്പോൾ നമ്മൾ സംശയിക്കുന്നവർ. അതിൽ രശ്മിയെയും പ്രിയയേയുമാണ് കൂടുതൽ സംശയമുള്ളവർ അവരെ തമ്മിൽ കണക്ട് ചെയ്യുന്ന തെളിവുകൾ നമുക്കിത് വരെ കിട്ടിയിട്ടില്ല."

"അവരെ തമ്മിൽ കണക്ട് ചെയ്യണമെന്ന് നിങ്ങൾക്കെന്താ ഇത്ര നിർബന്ധം.രണ്ടാനമ്മയുടെ പെരുമാറ്റത്തിനുള്ള കാരണം സ്വന്തം മകളല്ലാത്തത് കൊണ്ടാവാം. പ്രിൻസിപ്പാളിന്റെ പെരുമാറ്റം കോളേജ് മാനേജ്മെന്റിന്റെ സമ്മർദ്ദം മൂലമാവാം. പക്ഷേ കൂട്ടുകാരികൾ നുണ പറയാനുള്ള കാരണം മനസ്സിലാവുന്നില്ല."

"കാരണം കണ്ടെത്തുന്നവർക്ക് അതിനും കാരണം കണ്ടെത്താം. രശ്മിയും ആ കൂട്ടുകാരികളും തമ്മിലുള്ള എന്തെങ്കിലും സൗന്ദര്യ പിണക്കം കൊണ്ടാണെങ്കിലോ. നമ്മൾ വിവരങ്ങൾ ശേഖരിച്ചത് അവർ സത്യം പറഞ്ഞതാവണമെന്നില്ലല്ലോ."

"അരുൺ നമുക്ക് രാജനെ ഇടിച്ച ആ ലോറി ഒന്ന് തിരഞ്ഞ് പോയാലോ.?

💬 Comments

View all comments