0%

Chapter Title : ഡിറ്റക്ടീവ് അരുൺ 5 [Yaser]

Author : Kambikathakal Read All Parts 482

എന്തെങ്കിലും തെളിവ് കിട്ടുമെന്ന് തന്നെ എന്റെ മനസ് പറയുന്നു."

"അപ്പോൾ നമ്മളെ പിന്തുടരുന്നവരിൽ നിന്ന് മറഞ്ഞിരിക്കണ്ട എന്നാണോ പറയുന്നത്." സംശയത്തോടെ ആയിരുന്നു അരുണിന്റെ ചോദ്യം.

"അല്ല മറയുന്നത് അവരുടെ കണ്ണിൽ നിന്ന് മാത്രം. അവരെ കണ്ടെത്താൻ അതേ വഴിയുള്ളു എന്ന് തോന്നുന്നു. കൂട്ടത്തിൽ ഒരാളെ കിട്ടിയാൽ മതി. ബാക്കിയുള്ളവരെ അവനിലൂടെ കണ്ടെത്താം. പിന്നെ നമ്മുടെ കണ്ടെത്തലുകൾ പോലീസിനെ അറിയിക്കണോ."

"തൽകാലം അത് വേണ്ടെന്നാണ് എസ് പി ഷാഹുൽ ഹമീദ് പറഞ്ഞത്. പോലീസിന്റെ സഹായം അത്യാവശ്യമെങ്കിൽ അദ്ദേഹത്തെ വിളിക്കാനും പറഞ്ഞിട്ടുണ്ട്. നമുക്ക് ആ ലോറിയെ കുറിച്ച് അന്വേഷിച്ചാലോ.? അതാകുമ്പോൾ ചെറിയ സ്ഥലത്തൊന്നും ഒളിപ്പിക്കാൻ പറ്റില്ലല്ലോ വർക്ക് ഷോപ്പുകളിലും പൊളിമാർക്കറ്റുകളിലും അന്വേഷിച്ചാൽ എന്തെങ്കിലും വിവരം കിട്ടാതിരിക്കില്ല."

"അതേ അത് നല്ലൊരാശയമാണ്. പക്ഷേ പ്രതികളുടെ കണ്ണിൽ നിന്ന് മറഞ്ഞ ശേഷം മതി അതെല്ലാം അവർ നമ്മളെ ശ്രദ്ധിച്ചു കൊണ്ടിരുന്നാൽ. നമ്മൾ കണ്ടെത്തുന്ന തെളിവുകൾ അവർ നശിപ്പിച്ചു കൊണ്ടിരിക്കും. അതിനുള്ള ഇടകൊടുക്കരുത്."

"ഇല്ല നമുക്കെത്രയും പെട്ടന്ന് തന്നെ ഇവിടെ നിന്നിറങ്ങണം. നമുക്കൊരു ദീർഘദൂര യാത്ര നടത്താം. ഏത് വണ്ടിയാണ് നമ്മുടെ പിന്നാലെ വരുന്നത് എന്നപ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയും."

"ഓകെ അരുൺ നമുക്ക് പെട്ടന്ന് തന്നെ ഇറങ്ങാം. ഞാൻ വേഗം എന്റെ റൂമിൽ പോയി അത്യാവശ്യമുള്ള സാധനങ്ങൾ പാക്ക് ചെയ്ത് ഉടനെ വരാം. നീയും നിനക്ക് ആവശ്യമുള്ള സാധനങ്ങളുമായി എത്രയും പെട്ടെന്ന് എത്തിച്ചേരണം. അതുകഴിഞ്ഞ് പെട്ടെന്ന് തന്നെ നമുക്ക് പോകാം"

"നന്ദേട്ടന്റെ മനസ്സിൽ വ്യക്തമായ ഒരു പ്ലാൻ ഉണ്ടെന്നു തോന്നുന്നു."

"ഉണ്ട്. നമ്മളെ നിരീക്ഷിക്കുന്നവരെ നമ്മൾ കാണരുതെന്ന് അവർക്ക് നിർബന്ധമുണ്ടാകും. അവരെ നമ്മൾ

💬 Comments

View all comments