Chapter Title : ഡിറ്റക്ടീവ് അരുൺ 6 [Yaser]
പൊള്ളിയ ശരീരം എൻറെ മകളുടെതാണോ എന്ന് എനിക്ക് പറയാൻ കഴിയില്ല." തേങ്ങലോടെ ആയിരുന് പ്രേമചന്ദ്രന്റെ മറുപടി.
"ബോഡിയുടെ ഏകദേശം മുക്കാൽ ഭാഗത്തോളം ആണ് പൊള്ളലേറ്റത്. അതുകൊണ്ടുതന്നെ പൊള്ളലേൽക്കാത്ത എവിടെയെങ്കിലും തിരിച്ചറിയാവുന്ന അടയാളങ്ങൾ ഉണ്ടോ എന്ന് എന്ന് ഡോക്ടർമാർ പരിശോധിച്ചിരുന്നു. അങ്ങനെയാണ് ബോഡിയുടെ പിൻ തുടയിലായി ഒരു മറുക് ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. അങ്ങനെ എന്തെങ്കിലും നിങ്ങളുടെ മകൾക്ക് ഉണ്ടായിരുന്നതായി നിങ്ങൾക്ക് ഓർമ്മയുണ്ടോ.?" വലത് കയ്യിൽ ഇരുന്ന കെയ്ൻ കൊണ്ട് ഇടതു കൈയുടെ പള്ളയിൽ തട്ടിക്കൊണ്ട് എസ്ഐ സത്യരാജ് പ്രേമചന്ദ്രനോട് ചോദിച്ചു.
"ഇല്ല സർ അവളുടെ തുടകൾ ഒന്നും നോക്കിയിട്ടില്ല. അതും പ്രായം തികഞ്ഞ ഒരു പെണ്ണിന്റെ..." തെല്ലൊരു അസഹ്യതയോടെയാണ് പ്രേമചന്ദ്രൻ സത്യരാജിന്റെ വാക്കുകളോട് പ്രതികരിച്ചത്.
"എടോ.. വിവരം കെട്ടവനെ.. മറുക് എന്ന് പറയുന്നത് ചെറുപ്പത്തിലെ ഉണ്ടാവുന്നതാണ്. കുഞ്ഞായിരുന്നപ്പോൾ താനവളെ നഗ്നയായി കണ്ടിട്ടുണ്ടാവുമല്ലോ അപ്പോഴെപ്പോഴെങ്കിലും അവളുടെ പിൻ തുടയിൽ ഒരു മറുക് ഉണ്ടായിരുന്നതായി തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ.?" കോപത്തോടെ ആയിരുന്നു സത്യരാജിന്റെ അടുത്ത ചോദ്യം.
"ഇല്ല സർ... അന്ന് അവളുടെ കാര്യങ്ങളെല്ലാം ചെയ്തിരുന്നത് അവളുടെ അമ്മയായിരുന്നു. രശ്മിക്ക് എട്ട് വയസ്സുള്ളപ്പോഴാണ് അവളുടെ അമ്മ മരണപ്പെട്ടത്. ആ സമയം ആയപ്പോൾ തന്നെ അവൾ തനിച്ച് കുളിക്കാൻ തുടങ്ങിയിരുന്നു. ആയിടക്കൊന്നും അങ്ങനെ ഒരു മറുക് ഉണ്ടായിരുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല." ചെറിയൊരു ആലോചനയോടെയാണ് പ്രേമചന്ദ്രൻ മറുപടി പറഞ്ഞത്.
"അല്ല ഞാൻ ഇപ്പൊ എന്താ ചെയ്യേണ്ടത് ഇത് തൻറെ മകളുടെ ബോഡി അല്ലെങ്കിൽ അജ്ഞാത ശരീരങ്ങളുടെ കൂട്ടത്തിൽ മെഡിക്കൽ കോളേജിലെ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടുകൊടുക്കാം അല്ലെങ്കിൽ ഇത് ഏറ്റെടുത്തു തനിക്ക് സംസ്കരിക്കാം എന്താണ് തൻറെ തീരുമാനം."
💬 Comments
View all comments