0%

Chapter Title : ഡിറ്റക്ടീവ് അരുൺ 6 [Yaser]

Author : Kambikathakal Read All Parts 420

"സർ കുറച്ചുദിവസം കൂടി ഇതിവിടെ വെക്കാൻ പറ്റില്ലേ. അഥവാ ഇത് എൻറെ മോൾ അല്ലെങ്കിലോ.? അവൾ തിരിച്ചു വന്നാലോ.? പ്രേമചന്ദ്രനെ വാക്കുകളിൽ പ്രതീക്ഷ മുറ്റി നിന്നിരുന്നു.

മിസ്റ്റർ പ്രേമചന്ദ്രൻ., നിങ്ങൾ പറയുന്നത് എനിക്ക് മനസ്സിലാകും. പക്ഷേ ഇത് ഒരു സർക്കാർ മെഡിക്കൽ കോളേജല്ലേ.? അതുകൊണ്ടുതന്നെ കൂടുതൽ കാലം ബോഡി ഇവിടെ സൂക്ഷിക്കാൻ പറ്റില്ല. ഇനി തനിക്ക് അങ്ങനെ സൂക്ഷിക്കണം എന്ന് നിർബന്ധം ആണെങ്കിൽ ഏതെങ്കിലും പ്രൈവറ്റ് ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി വരും." ആലോചനയോടെ എസ് ഐ സത്യരാജ് മറുപടി നൽകി.

"എന്നാൽ അങ്ങനെ ചെയ്യാം സാർ. അതിനുവേണ്ട നടപടികൾ എന്താണെങ്കിലും സാറ് പൂർത്തിയാക്കിക്കോളൂ."

"ശരി. എങ്കിൽ നിങ്ങൾ പോയിട്ട് നാളെ വരൂ.. നാളെ രാവിലെ പത്ത് മണിക്ക് തന്നെ ബോഡി ഇവിടുന്ന് നിങ്ങൾ പറയുന്ന പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്യാം." സത്യരാജ് മറുപടി നൽകി.

പ്രേമചന്ദ്രൻ പിന്നെ കാര്യമായി ഒന്നും സംസാരിക്കാൻ ഉണ്ടായിരുന്നില്ല.അയാൾ തന്റെ കാറിൽ കയറിയിരുന്നു. ഡ്രൈവർ വണ്ടി മുമ്പോട്ടെടുത്തു.വീട്ടിലേക്ക് പോവാനുള്ള നിർദേശം നൽകിയ ശേഷം അയാൾ പിൻസീറ്റിലേക്ക് ചാരി കിടന്നു.

അരുൺ ബോഡി കണ്ടശേഷം വേഗം മോർച്ചറിയിൽ നിന്ന് പുറത്തിറങ്ങി. പുറത്ത് എത്തിയപ്പോഴേക്കും പ്രേമചന്ദ്രൻ പോയി കഴിഞ്ഞെന്ന് അരുണിനെ മനസ്സിലായി. അതുകൊണ്ടുതന്നെ നന്ദൻ മേനോന്റെ അടുത്ത് എത്രയും പെട്ടെന്ന് എത്താനാണ് അവൻ തിടുക്കം കൂട്ടിയത്. അവൻ അവിടെ എത്തുമ്പോൾ നന്ദൻ മേനോൻ അവനെയും കാത്തിരിക്കുകയായിരുന്നു.

"എന്തായി അരുൺ പോയ കാര്യം." അരുൺ എത്തിയ ഉടനെ അവനെ കാത്തിരിക്കുകയായിരുന്ന നന്ദൻ മേനോൻ ആകാംക്ഷയോടെ ചോദിച്ചു. അയാൾ അരുൺ പോയ കാര്യം എന്തായി എന്നറിയാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു.

💬 Comments

View all comments