Chapter Title : ഡിറ്റക്ടീവ് അരുൺ 6 [Yaser]
"ഇതൊരു കൊലപാതകം തന്നെയാണെന്നാണ് പോലീസിൻറെ ആദ്യ നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷമേ കൂടുതൽ എന്തെങ്കിലും അറിയാൻ കഴിയൂ എന്നാണ് അവർ പറഞ്ഞത്." അരുൺ മോർച്ചറിയിലെ ഡോക്ടർമാരിൽ നിന്നും പോലീസുകാരിൽ നിന്നും അറിഞ്ഞ വിവരങ്ങൾ നന്ദൻ മേനോനോട് വിവരിച്ചു.
"പിന്നെ എന്തെല്ലാം വിവരങ്ങൾ കിട്ടി അരുൺ."
"പുഴയുടെ തീരത്ത് നിന്നാണല്ലോ രശ്മിയുടെ എന്ന് സംശയിക്കുന്ന ബോഡി കിട്ടിയത്. പക്ഷേ ശരീരം മുഴുവനും പൊള്ളലേറ്റ നിലയിലായിരുന്നു. വെള്ളത്തിൽ വീണതാണെങ്കിൽ, അല്ലെങ്കിൽ വെള്ളത്തിൽ ചാടി ആത്മഹത്യ ചെയ്തതാണെങ്കിൽ തീ കൊളുത്തേണ്ട ആവശ്യമില്ല. ഇനി തീ കൊളുത്തി മരിക്കുകയാണെങ്കിൽ പുഴയിൽ ചാടേണ്ട ആവശ്യമില്ലല്ലോ. ആ ഒരു നിഗമനമാണ് ഇത് കൊലപാതകമാണെന്ന് സംശയിക്കാനുള്ള പ്രധാനകാരണം."
"നീ പറഞ്ഞതിലും കാര്യമില്ലാതില്ല. പക്ഷേ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ആൾ ഒരുപക്ഷേ തീ കത്തി തുടങ്ങിയതിന് ശേഷം രക്ഷപ്പെടാമെന്ന് ആഗ്രഹത്തിൽ വെള്ളത്തിലേക്ക് ചാടിയാതാണെങ്കിലോ. അങ്ങനെയും ഒരു സാധ്യതയുണ്ടല്ലോ.?"
"തീർച്ചയായും നന്ദേട്ടൻ പറഞ്ഞതിലും കാര്യമുണ്ട്. പക്ഷേ ഒരാൾ ആത്മഹത്യ ചെയ്യുമ്പോൾ പുഴയുടെ തീരമോ പാലമോ തിരിച്ചെടുക്കുമോ.? ഇനി നന്ദൻ പറഞ്ഞപ്രകാരം ചിന്തിക്കുകയാണെങ്കിൽ, തീകൊളുത്തിയത് ശേഷമാണ് ജീവിക്കണമെന്ന ആഗ്രഹം രശ്മിക്ക് ഉണ്ടാവുന്നത്. അതിനു മുമ്പ് തീർച്ചയായും മരിക്കാനാണ് അവൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ പുഴയരിക് പോലെയുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കാനുള്ള സാധ്യത വളരെ കുറവാണ്."
"നമ്മൾ ഇനിയും ആ ബോഡിയെ കുറിച്ചുള്ള അന്വേഷണം കൂടുതൽ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ടോ അരുൺ. "
"തീർച്ചയായും ഉണ്ട്. നന്ദേട്ടാ കാരണം ആ ബോഡി രശ്മിയുടെ ആണോ എന്ന് ഉറപ്പു വരുത്തേണ്ടത് നമ്മുടെ കടമയാണ്. പോസ്റ്റുമോർട്ടം ചെയ്യുന്ന ഡോക്ടറുടെ ഒരു അസിസ്റ്റന്റിനെ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്. പോസ്റ്റ്മോർട്ടം
💬 Comments
View all comments