Chapter Title : ഡിറ്റക്ടീവ് അരുൺ 6 [Yaser]
റിപ്പോർട്ടിന്റെ ഒരു കോപ്പി അദ്ദേഹം തരാമെന്ന് സമ്മതിച്ചിട്ടുണ്ട്."
"അതേതായാലും നന്നായി അരുൺ. കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി ഇനി നമുക്ക് പോലീസിനെ കാണേണ്ട ആവശ്യമില്ലല്ലോ." ലാഘവത്തോടെ നന്ദൻ മേനോൻ മറുപടി നൽകി.
"അതേ നന്ദേട്ടാ.. ഏതായാലും നനഞ്ഞ് ഇറങ്ങി. ഇനി ഇതിന്റെ അവസാനം എന്തെന്ന് അറിഞ്ഞിട്ടേ ഇതിൽനിന്ന് ഒരു വിശ്രമം ഉള്ളൂ.." അരുൺ തന്റെ വാക്കുകൾക്ക് ഊന്നൽ കൊടുത്തുകൊണ്ട് പറഞ്ഞു.
"അതെ അരുൺ. അത് നല്ലൊരു തീരുമാനമാണ്. പിന്നെ രാത്രി ഏറെ വൈകിയത് കൊണ്ട് ഇന്ന് നീ ഒരു മറ്റൊരു സ്ഥലം തിരയേണ്ട. തൽക്കാലം ഇവിടെ കൂടാം. പക്ഷേ നാളെ മുതൽ വേറെ സ്ഥലം നോക്കണം. ഇനി എന്ത് കാര്യം ഉണ്ടെങ്കിലും. നീ എനിക്ക് മെസ്സേജ് അയച്ചാൽ മതി. ഫോണിൽ വിളിക്കാതെ ഇരിക്കുന്നതാണ് നല്ലത്. നന്ദൻ മേനോൻ അരുണിനോടായി പറഞ്ഞു.
തുടർന്ന് അവരിരുവരും ഉറങ്ങാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. യാത്രാക്ഷീണം അലട്ടിയിരുന്നതിനാൽ അരുൺ കിടന്നയുടൻ തന്നെ ഉറക്കമായി.
പതിവിലും വൈകിയാണ് അരുൺ ഉറക്കമുണർന്നത്. അവൻ വേഗം തന്നെ പ്രഭാതകൃത്യങ്ങൾ നടത്തി പോകാൻ റെഡിയായി. നന്ദൻ മേനോനും അവനൊപ്പം തന്നെ പുറത്തേക്കിറങ്ങി. അയാൾ അപ്പോഴും യാചക വേഷത്തിൽ തന്നെയായിരുന്നു.
നന്ദൻ മേനോൻ പോകുന്നത് നോക്കി നിൽക്കുമ്പോഴാണ് അരുണിന്റെ പോക്കറ്റിൽ കിടന്ന ഫോൺ ബെൽ അടിച്ചത്. അവൻ വേഗം ഫോണെടുത്തു നമ്പർ നോക്കി. പ്രേമചന്ദ്രൻ ആണ്. ഇയാൾക്ക് എന്തായിരിക്കും ഇപ്പോൾ പറയാനുള്ളത് എന്ന ചിന്തയോടെ അരുൺ വേഗം കോൾ അറ്റൻഡ് ചെയ്തു "ഹലോ."
"ഹലോ ഡിറ്റക്ടീവ് അരുൺ അല്ലേ." പ്രേമചന്ദ്രൻ പരുഷമായ സ്വരമാണ് അരുണിനെ കാതുകളിലേക്ക് എത്തിയത്. അതുകൊണ്ടുതന്നെ പ്രേമചന്ദ്രന് പറയാനുള്ള കാര്യവും
💬 Comments
View all comments