Chapter Title : ഡിറ്റക്ടീവ് അരുൺ 6 [Yaser]
സംഘർഷങ്ങൾ ഘനീഭവിച്ചിരുന്നു.
അരുൺ അയാളെ അനുഗമിച്ചു. അയാൾ പുറത്തുള്ള ഗാർഡനിലെ ഒരു ഇരിപ്പിടത്തിന് അടുത്തേക്കാണ് നടന്നത്. അവിടെയുണ്ടായിരുന്ന സിമൻറ് ബെഞ്ചുകളിൽ ഒന്നിൽ അയാളിരുന്നു. അയാൾക്ക് തൊട്ടടുത്തായി അരുണും ഇരിപ്പുറപ്പിച്ചു.
"സർ നിങ്ങൾക്ക് എന്താണ് പറയാനുള്ളത്. എന്തിനാണ് ഇത്ര ധൃതിയിൽ എന്നെ വിളിച്ചു വരുത്തിയത്." അരുൺ ജിജ്ഞാസയോടെ ചോദിച്ചു.
"ഇന്നലെ എസ്ഐ സത്യരാജ് എന്നെ വിളിച്ചത് പ്രകാരമാണ് ഞാനൊരു ഡെഡ്ബോഡി കാണാനായി മെഡിക്കൽ കോളേജിലേക്ക് പോയത്. ദേഹം മുഴുവൻ പൊള്ളലേറ്റ ഒരു ഡെഡ്ബോഡി ആണ് അവർ എനിക്ക് കാണിച്ചത്. അവർ പറഞ്ഞു അത് എന്റെ മകളുടേതാണെന്ന്. തെളിവായി ആയി അവർ കുറെ ആഭരണങ്ങളും കാണിച്ചു തന്നു. ആ ബോഡിയിൽ നിന്ന് കിട്ടിയതാണ് എന്നും പറഞ്ഞ്. അതെല്ലാം അവളുടെ ആഭരണങ്ങൾ ആണെന്ന് ഞാനും തിരിച്ചറിഞ്ഞു. ഇനി നിങ്ങൾ പറ. അത് എന്റെ പൊന്നുമോളാണോ.?" സങ്കടം തിങ്ങിനിറഞ്ഞതായിരുന്നു അയാളുടെ ചോദ്യം. അതോടൊപ്പം തന്നെ അയാളുടെ മിഴികളുടെ കോണിൽനിന്നും ഓരോ തുള്ളി കണ്ണുനീർ ഉരുണ്ടു വീണു.
അരുൺ വിഷണ്ണനായി അയാളുടെ മിഴികളിൽ നോക്കി. അയാളുടെ ദുഃഖം അവന് മനസ്സിലാവുന്നുണ്ടായിരുന്നു. പക്ഷേ എന്തു പറഞ്ഞു അയാളെ ആശ്വസിപ്പിക്കണം എന്ന് അവന് അറിയില്ലായിരുന്നു. അല്പസമയം അവൻ മൗനം പാലിച്ചു.
"നിങ്ങളിങ്ങനെ മിണ്ടാതിരിക്കുന്നതിൽ അർത്ഥമില്ല. അതെന്റെ മോൾ ആണോന്ന് പറ." അല്പം ക്ഷുഭിതനായാണ് പ്രേമചന്ദ്രൻ അത് പറഞ്ഞത്.
"സർ അത് നിങ്ങളുടെ മകൾ അല്ല എന്ന് ഞാൻ എങ്ങനെ പറയും.? നിങ്ങൾ തന്നെയല്ലേ അവളുടെ ആഭരണങ്ങൾ തിരിച്ചറിഞ്ഞത്." നിസ്സഹായതയോടെ ആയിരുന്നു അരുണിന്റെ ചോദ്യം.
''അപ്പോൾ നിങ്ങളും പറയുന്നു അത് എന്റെ മകൾ തന്നെയാണെന്ന്. ഞാൻ നിങ്ങളെ ഏൽപ്പിച്ചത്
💬 Comments
View all comments