0%

Chapter Title : ഡിറ്റക്ടീവ് അരുൺ 6 [Yaser]

Author : Kambikathakal Read All Parts 425

എന്റെ കാണാതായ മകളെ കണ്ടെത്തുക എന്ന കേസാണ്. കണ്ടെത്തിയത് നിങ്ങൾ അല്ലെങ്കിൽ പോലും ആ കേസ് ഇതോടെ അവസാനിച്ചിരിക്കുന്നു. നിങ്ങളെ ഈ കേസ് ഏൽപ്പിച്ചതാണ് അവളുടെ മരണത്തിന് കാരണം എന്ന് പോലും ഞാൻ ഇപ്പോൾ വിശ്വസിക്കുന്നു." നിരാശയോടെ ആയിരുന്നു പ്രേമചന്ദ്രന്റെ മറുപടി.

"എന്താണ് സർ നിങ്ങൾ ഈ പറയുന്നത്. ഈ കേസ് ഞങ്ങളെ ഏൽപ്പിച്ചത് എങ്ങനെ അവളുടെ മരണത്തിന് കാരണമാകും. സാറേ വെറുതെ ഞങ്ങളെ തെറ്റിദ്ധരിക്കരുത്." അരുൺ പ്രേമചന്ദ്രനോട് യാചനാ സ്വരത്തിൽ പറഞ്ഞു.

"എന്റെ മോളെ കൊണ്ടുപോയവർ നിങ്ങൾക്ക് ഒരു മുന്നറിയിപ്പ് തന്നിരുന്നു. ആ സമയത്ത് നിങ്ങൾ അത് എന്നെയും അറിയിച്ചിരുന്നു. അന്ന് നിങ്ങൾ അന്വേഷണം അവസാനിപ്പിച്ചിരുന്നു എങ്കിൽ എൻറെ മകൾക്ക് ഇന്ന് ഈ ഗതി വരില്ലായിരുന്നു. നിങ്ങളുടെ അന്വേഷണം തെറ്റായിരുന്നു എന്നല്ല ഞാൻ പറയുന്നത്. അവളെ കൊണ്ടുപോയവർ പിടിക്കപ്പെടുമെന്ന് ഭയം ആവാം എൻറെ മകൾ രശ്മിയുടെ മരണ കാരണം." നിസ്സംഗതയോടെ പ്രേമചന്ദ്രൻ പറഞ്ഞു.

"അത്... സാർ.." അരുൺ എന്തോ പറയാൻ ശ്രമിച്ചെങ്കിലും വാക്കുകൾ പുറത്തേക്ക് വന്നില്ല. അവന് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു.

"താൻ വല്ലാതെ ഇരുന്നു വിയർകണ്ട. ഇനി നിങ്ങൾക്ക് എന്തു വേണമെന്ന് പറയൂ. ഒന്നുമില്ലെങ്കിലും കുറേദിവസം ഈ കേസിനു പിന്നാലെ നിങ്ങൾ നടന്നതല്ലേ." തെല്ലൊരു പരിഹാസത്തോടെ ആയിരുന്നു പ്രേമചന്ദ്രന്റെ ചോദ്യം.

"വേണ്ട സർ. ഞങ്ങൾക്ക് ഒന്നും വേണ്ട. ഞങ്ങളുടെ ഇതുവരെയുള്ള അന്വേഷണം പരാജയമായിരുന്നു എന്ന് ഞങ്ങൾക്ക് ഇതുവരെ തോന്നിയിട്ടില്ല. അതു കൊണ്ടു തന്നെ ഈ കേസിന്റെ അന്വേഷണം തുടരാനാണ് ഞാൻ താൽപര്യപ്പെടുന്നത്.

"അങ്ങനെ പറഞ്ഞാൽ പറ്റില്ല. ഇത് പിടിക്കൂ.. ഇതിൽ ഞാൻ എഴുതിയത് ഒരു ലക്ഷം

💬 Comments

View all comments