Chapter Title : ഡിറ്റക്ടീവ് അരുൺ 6 [Yaser]
അരുണിന് നേരെ കുതിച്ചു.
അരുൺ താൻ കണ്ടുവച്ച ഇരുമ്പ് റോട് കയ്യിലെടുത്തപ്പോഴേക്കും മറ്റു രണ്ടുപേർ അവൻ അരികിലേക്ക് എത്തിയിരുന്നു. അവരിലൊരാൾ കയ്യിലിരുന്ന റോട് അരുണിനു നേരെ വീശി.
നൊടിയിടയിൽ ചുമരിൽ ചാരി വെച്ചിരുന്ന ആ ഇരുമ്പ് റോട് കൈക്കലാക്കി തന്റെ നേരെ വന്ന് ആയുധത്തിൽ നിന്നും അരുൺ തെന്നിമാറി. അയാളുടെ അടി ലക്ഷ്യം തെറ്റി ചുമരിലാണ് കൊണ്ടത്. ആ സ്ഥലത്തെ സിമന്റ് ചതഞ്ഞു കുറച്ചു സിമന്റ് പൊടി താഴേക്ക് വീണു.
അരുൺ കരുതലോടെ കയ്യിലുള്ള ആയുധവുമായി മല്ലൻമാർ ഇല്ലാത്ത മറ്റൊരു മൂലയിലേക്ക് കുതിച്ചു. അവന് പിറകെ അവർ മൂന്നു പേരും ഉണ്ടായിരുന്നു. ചുമരിന് സമീപം എത്താറായപ്പോൾ അരുൺ കയ്യിലിരുന്ന ഇരുമ്പ് റോട് പുറകിലേക്ക് തിരിഞ്ഞു തന്റെ പിന്നാലെ വരുന്നവർക്ക് നേരെ ആഞ്ഞുവീശി.
തൊട്ടുപിന്നിൽ അവനെ തല്ലാൻ ആയി വീശിയ ഇരുമ്പ് റോടിലാണത് കൊണ്ടത്. അയാളുടെ കയ്യിൽ നിന്നും പിടി വിട്ട് ആ ഇരുമ്പ് റോട് നിലത്തുവീണു. സമയം കളയാതെ അരുൺ അവിടെ നിന്നും തെന്നിമാറി.
ഇരുമ്പ് റോട് കയ്യിൽ നിന്നു വീണ മല്ലൻ പകച്ചു പോയി. അപ്പോഴേക്കും മറ്റു രണ്ടുപേർ അരുണിനെ പിന്നാലെ നീങ്ങിയിരുന്നു.
അരുൺ തിരിഞ്ഞു നോക്കിയപ്പോൾ രണ്ടുപേർ തനിക്കുനേരെ വരുന്നതാണ് കണ്ടത്. അവരെ തന്റെ അടുത്തേക്ക് കൂടുതൽ അടുപ്പിക്കാതിരിക്കാൻ അവൻ തീരുമാനിച്ചു. തന്റെ കയ്യിലിരുന്ന ഇരുമ്പ് റോട് തൊട്ടുപിന്നിൽ വരുന്ന ആളുടെ കാല് ലക്ഷ്യമാക്കി അവൻ ആഞ്ഞെറിഞ്ഞു.
"അമ്മാ." കാലിൽ ആ ഇരുമ്പ് റോട് തട്ടിയ ആൾ ഒരാർത്തനാദത്തോടെ നിലത്തുവീണു അപ്പോഴേക്കും ആദ്യത്തെയാൾ തന്റെ കയ്യിൽ നിന്നും വീണ ഇരുമ്പ് റോട് കയ്യിലെടുത്ത് അവർക്കരികിലേക്ക്
💬 Comments
View all comments