0%

Chapter Title : ഡിറ്റക്ടീവ് അരുൺ 6 [Yaser]

Author : Kambikathakal Read All Parts 407

ഓടാൻ തുടങ്ങി.

അരുൺ രണ്ടുപേർ തന്നെ തനിക്കു നേരെ വരുന്നത് കണ്ടപ്പോൾ അവൻ എന്റെ ഓട്ടത്തിന് സ്പീഡ് വർദ്ധിപ്പിച്ചു. അതിനിടയിലും കയ്യിൽ ഒതുങ്ങുന്ന ഒരു ആയുധത്തിനായി അവന്റെ മിഴികൾ പരതുന്നുണ്ടായിരുന്നു.

വീണു കിടന്ന മല്ലനും എഴുന്നേറ്റു. കാലിൽ ഇരുമ്പ് റോട് കൊണ്ടതിനാൽ അയാൾക്ക് കാലിന് നല്ല വേദന ഉണ്ടായിരുന്നു. തന്റെ തൊട്ടടുത്ത് കിടന്ന് റോടുകളിൽ ഒന്ന് കൈയ്യിലെടുത്തു കൊണ്ട് അയാൾ എഴുന്നേറ്റു നിന്നു. കരുതലോടെ അയാൾ രംഗം വീക്ഷിക്കാൻ തുടങ്ങി.

ഗോഡൗണിന്റെ മറ്റൊരു ചുവരിൽ ചാരി വച്ചിരിക്കുന്ന പല വലിപ്പത്തിലുള്ള ഇരുമ്പ് ലീഫുകൾ അരുണിന്റെ കണ്ണുകളിൽ പതിഞ്ഞു. അവയിലൊന്ന് കൈക്കലാക്കാനായി അരുൺ അതിനടുത്തേക്ക് കുതിച്ചു. അതിന് അടുത്തെത്തിയ അവൻ കൂട്ടത്തിൽ ഏറ്റവും വലുത് തന്നെ കൈക്കലാക്കി. തൊട്ടുപിന്നിൽ എത്തിയ ഒരുവന് നേരെ അവനത് ആഞ്ഞുവീശി.

അരുണിനെ നേരെ കയ്യിലിരുന്ന ഇരുമ്പ് റോട് ആഞ്ഞുവീശിയ കയ്യിലാണ് അരുണിന്റെ ലീഫ് കൊണ്ടുള്ള അടി കൊണ്ടത്. ഒരു കരച്ചിലോടെ അയാളുടെ കയ്യിൽ നിന്നും റോട് നിലത്തുവീണു. അരുൺ പാർട്സുകൾക്കിടയിൽ നിന്നും ഒഴിഞ്ഞ മറ്റൊരിടത്തേക്ക് മാറി നിന്നു.

"വാടാ." അരുണിന്റെ കയ്യിൽ നിന്നും അടി കിട്ടാത്ത മൂന്നാമൻ മറ്റു രണ്ടു പേരെയും വിളിച്ചുകൊണ്ട് അരുണിന് നേരെ കുതിച്ചു. അരുൺ കയ്യിലിരുന്ന ലീഫ് കൊണ്ട് തനിക്കു നേരെ വരുന്നവനെ എറിഞ്ഞു. അയാളുടെ നെഞ്ചിലാണ് കൊണ്ടത്. അയാളൊരു ആർത്തനാദത്തോടെ നിലം പതിച്ചു.

അരുൺ ഒരു കുതിപ്പിന് അയാളുടെ അടുത്തെത്തി. അയാളുടെ കയ്യിൽ നിന്നും പിടിവിട്ടു വീണ ഇരുമ്പ് റോട് അരുൺ കുനിഞ്ഞ് എടുത്തു. അപ്പോഴേക്കും ആദ്യം വീണ രണ്ടുപേരും അരുണിന് അടുത്തേക്ക് എത്തിയിരുന്നു.

ഇരുമ്പ് റോട്

💬 Comments

View all comments