0%

Chapter Title : ഡിറ്റക്ടീവ് അരുൺ 6 [Yaser]

Author : Kambikathakal Read All Parts 411

ഇരു മുഷ്ടികളും ചുരുട്ടി കൊണ്ട് ചോദിച്ചു.

വാരുങ്കൾ അയ്യാ, അതൈ നാൻ ഉങ്കളുക്ക് കാട്ടുകിരേൻ." അയാൾ അരുണിനെയും കൂട്ടി വാഹന പ്രേതങ്ങൾക്കിടയിലൂടെ വിശാലമായ ആ സ്ഥലത്തിന്റെ മറ്റൊരു കോണിലേക്ക് നടന്നു. അരുൺ നിശ്ചിത അകലമിട്ട് അയാളുടെ പിന്നാലെ നടന്നു.

ഗോഡൗണിന് പുറത്ത് നിന്നിരുന്ന സെൽവരാജന്റെ ജോലിക്കാർ ഗോഡൗണിന് ഉള്ളിലേക്ക് കയറി. അരുൺ നിൻറെ അടിയേറ്റ് കിടക്കുന്ന ഗുണ്ടകളുടെ അവസ്ഥ കണ്ട ശേഷം സെൽവരാജന്റെ ടേബിളിൽ ഇരുന്നിരുന്ന ലാൻഡ് ഫോണിൽ നിന്നും ഒരു ആംബുലൻസ് നമ്പർ ഡയൽ ചെയ്ത് എത്രയും പെട്ടെന്ന് എത്തിച്ചേരാൻ ആവശ്യപ്പെട്ടു.

അരുണും സെൽവരാജനും നടന്ന് ഒരു ലോറിക്ക് അരികിലെത്തി. "അയ്യാ, നേട്രു കേരളാവിരുന്ത് കൊണ്ടു വന്ത ലാറി ഇതുതാൻ." അയാൾ ഒരു ലോറിക്ക് നേരെ ചൂണ്ടിക്കൊണ്ട് അരുണിനോട് പറഞ്ഞു.

അരുൺ, ശെൽവരാജൻ ചൂണ്ടിയ ലോറിക്ക് നേരെ തിരിഞ്ഞു. അവൻ അലോറി സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി. ലോറിയുടെ മുൻവശത്തിന് കാര്യമായ പരിക്കുകൾ ഉണ്ടായിരുന്നില്ല. മുൻ വശത്തെ ചില്ല് ചിലന്തി വല പോലെ വിണ്ട് കീറിയിരിക്കുന്നു. എന്നാൽ അടർന്ന് മാറിയിട്ടില്ല.

അരുൺ വേഗം പോക്കറ്റിൽ നിന്നും മൊബൈൽ ഫോണെടുത്തു. രാജന്റെ കടയുടെ മുന്നിൽ നിന്നും എടുത്ത ഫോട്ടോകൾ നോക്കി. ചിത്രങ്ങൾ സൂം ചെയ്ത് നോക്കിയപ്പോൾ വലിയ പഞ്ചസാരത്തരികൾ പോലെ കിടക്കുന്ന ചിതറിക്കിടക്കുന്ന ചില്ല് കഷ്ണങ്ങൾ അവൻ കണ്ടു. അതോടെ താൻ അന്വേഷിച്ചു വന്ന ലോറി ഇതല്ലെന്ന് അവന് ബോധ്യമായി.

"നിങ്ങൾ പറഞ്ഞതിലെ ബാക്കി ലോറികൾ കൂടി കാണിക്കൂ. ഞാൻ അന്വേഷിച്ചു വന്ന ലോറി ഇതല്ല." അരുൺ സെൽവരാജനോടായി പറഞ്ഞു.

അയാൾ ഞെട്ടലോടെ അരുണിനെ നോക്കി. "അത്... വന്ത്...

💬 Comments

View all comments