0%

Chapter Title : ഡിറ്റക്ടീവ് അരുൺ 6 [Yaser]

Author : Kambikathakal Read All Parts 414

എത്തിയപ്പോൾ അരമണിക്കൂർ കഴിഞ്ഞു. ഏകദേശം മുപ്പത് വയസ്സ് പ്രായമുള്ള ഒരു യുവാവായിരുന്നു അയാൾ. കമലേഷിന്റെ അച്ഛൻ ഷണ്മുഖന്റെ കാര്യസ്ഥൻ ആയിരുന്നു. അച്ഛന്റെ മരണശേഷം കമലേഷ് ജോലിയിൽ പ്രവേശിച്ച് അയാളുടെ കാര്യസ്ഥനായി തുടർന്നുപോരുന്നു.

കമലേഷ് എത്തിയതിനുശേഷം അരുണും കമലേഷ് കൂടി ഷണ്മുഖന്റെ ഗോഡൗണിലേക്ക് യാത്രയായി. യാത്രയിലുടനീളം അരുണിന്റെ മനസ്സിൽ സെൽവരാജും കമലേഷും തന്നെ ചതിക്കുമോ എന്ന സംശയം ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.

ഷണ്മുഖന്റെ ഗോഡൗണിൽ അരുൺ അന്വേഷിച്ചു വന്ന ആ ലോറി ഉണ്ടായിരുന്നു. ഇന്നലെ രാവിലെയാണ് ആ ലോറി എത്തിയതെന്ന് കമലേഷ് പറഞ്ഞു. അതിന്റെ മുൻവശത്ത് രക്തം കട്ട പിടിച്ച പാടുകൾ ഉണ്ടായിരുന്നു എന്നും, അത് ഇവിടെ എത്തിയശേഷം, വണ്ടി കൊണ്ടുവന്ന ആൾ തന്നെ കഴുകി വൃത്തിയാക്കുകയായിരുന്നുവെന്നും കമലേഷിൽ നിന്നും അരുൺ അറിഞ്ഞു.

"കമലേഷ്, ഈ ലോറി ഇവിടെ കൊണ്ടുവന്നത് ആരാണെന്ന് നിങ്ങൾക്കറിയാമോ.?" ഗോഡൗണിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പല ഭാഗത്തു നിന്നുള്ള ഫോട്ടോ തന്റെ മൊബൈലിൽ പകർത്തി കൊണ്ട് അരുൺ കമലേഷിനോട് ചോദിച്ചു.

"ഇല്ല സർ. എനക്ക് ഒന്നും തെരിയാത്. അയ്യാവുക്ക് എല്ലാമേ തെരിയും. ആനാൽ ഇന്ത നിലൈമയിൽ ഒന്നുമേ കേക്ക മുടിയാത്. " കുറച്ച് മലയാളം അറിയുന്ന കമലേഷ് അരുണിന് മനസ്സിലാക്കാൻ വേണ്ടി തനിക്കറിയാവുന്ന അത്ര മലയാളം കൂട്ടി പറഞ്ഞു.

''അതെന്താ കമലേഷ് അങ്ങനെ പറഞ്ഞത്. നിങ്ങളുടെ മുതലാളിക്ക് എന്താണ് പറ്റിയത്." അരുൺ ആകാംഷയോടെ ചോദിച്ചു.

"അയ്യാവുടെ മകളെെ കാണവില്ലെെ. ഇന്നേക്ക് നാല് ദിനം ആച്ച്. അച്ചാ തമിൾ നാട്ടിൽ നിറയെ തേടിയിരുക്ക്. ആനാൽ കെടക്കവില്ലൈ. അയ്യാ അന്ത ടെൻഷനിൽ താൻ." വിഷമത്തോടെ ആയിരുന്നു കമലേഷിന്റെ മറുപടി.

അരുൺ

💬 Comments

View all comments