0%

Chapter Title : ഡിറ്റക്ടീവ് അരുൺ 6 [Yaser]

Author : Kambikathakal Read All Parts 416

കമലേഷ് നിന്നും അറിഞ്ഞ വിവരങ്ങൾ നന്ദൻ മേനോനെ വിളിച്ചു പറഞ്ഞു. തൽക്കാലം ആ ലോറിയെ കുറിച്ചുള്ള അന്വേഷണം നിർത്തി എത്രയും പെട്ടെന്ന് മടങ്ങിവരാൻ ആയിരുന്നു നന്ദൻ മേനോന്റെ നിർദ്ദേശം. അരുൺ കാരണമെന്താണെന്ന് ചോദിച്ചെങ്കിലും നന്ദൻ മേനോനിൽ നിന്നും മറുപടിയൊന്നും ഉണ്ടായില്ല.

കമലേഷുമായി ഒരു നല്ല ബന്ധം സ്ഥാപിച്ച ശേഷം അരുൺ അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി. താനിവിടെ വന്ന കാര്യം ഷണ്മുഖനെ അറിയിക്കണമെന്നും. പറ്റുമെങ്കിൽ ആ ലോറി കൊണ്ടു വന്ന ആളെ ഷണ്മുഖനിൽ നിന്നും ചോദിച്ചു മനസ്സിലാക്കി ആ വിവരം തനിക്ക് നൽകണമെന്നും അരുൺ കമലേഷിനോട് ചട്ടം കെട്ടി.

വൈകുന്നേരത്തോടെ അരുൺ നന്ദൻ മേനോൻ പറഞ്ഞ രഹസ്യ സങ്കേതത്തിൽ എത്തി അവിടെ നിന്ന് പുറപ്പെടുമ്പോൾ തന്നെ അരുൺ നന്ദൻ മേനോനോട് താൻ വരുന്ന കാര്യം മെസ്സേജ് ചെയ്തിരുന്നു

പക്ഷേ നന്ദൻ മേനോൻ അവിടേക്ക് എത്താൻ പിന്നെയും ഒരുപാട് വൈകി ഏകദേശം എട്ടുമണി ഓളം ആയപ്പോഴാണ് നന്ദൻ മേനോൻ അവിടെ എത്തിയത് അയാൾ അപ്പോഴും യാചക വേഷത്തിൽ തന്നെയായിരുന്നു.

"എന്താ നന്ദേട്ടാ മടങ്ങി വരാൻ പറഞ്ഞത്. ആ ലോറി ഓടിച്ച ആളെ കണ്ടെത്താൻ കഴിയുമെന്ന വിശ്വാസം വന്ന സമയത്താണ് നന്ദേട്ടൻ എന്നെ വിളിച്ച് അവൻ ആവശ്യപ്പെട്ടത്." വെറുതെ നന്ദൻ മേനോൻ തന്നെ വിളിക്കില്ലെന്ന് ഉറപ്പു ഉണ്ടായിരുന്ന അരുൺ ചോദിച്ചു.

അപ്പോൾ നീ ഇവിടുത്തെ വിശേഷങ്ങൾ ഒന്നും അറിഞ്ഞില്ലേ. അത്ഭുതത്തോടെ ആയിരുന്നു നന്ദൻ മേനോന്റെ ചോദ്യം.

"ഇല്ല നന്ദേട്ടാ. അറിയുമെങ്കിൽ ഞാൻ ഈ ചോദ്യം ചോദിക്കില്ലായിരുന്നല്ലോ.?"

"ഇന്ന് രാവിലെ രശ്മിയുടെ എന്ന് സംശയിക്കുന്ന ഒരു ഡെഡ്ബോഡി കിട്ടി. മുഖം വ്യക്തമല്ലാത്ത

💬 Comments

View all comments