Chapter Title : ഡിറ്റക്ടീവ് അരുൺ 7 [Yaser]
കണ്ടു. അവരുടെ കൈകളിൽ ആയുധങ്ങളുമുണ്ടായിരുന്നു.
അവർ വന്നത് തന്നെ കൊല്ലാനാണെന്ന് ഊഹിക്കാൻ നന്ദൻ മേനോന് പ്രയാസമുണ്ടായില്ല. കുറച്ചപ്പുറത്തേക്ക് മാറി ഒരാൾ ഫോൺ ചെയ്യുന്നത് നന്ദൻ മേനോൻ കണ്ടു. അയാൾ ആ സംഭാഷണത്തിലേക്ക് കാത് കൂർപ്പിച്ചു.
"ഹലോ ഏട്ടാ ഞങ്ങളിപ്പോൾ ഇവിടെ എത്തിയതേയുള്ളു."
..................
"ഉണ്ട്. ഇവിടെ തന്നെയുണ്ട്."
...................
"ഇല്ല അവിടെയും ആളുകൾ നിൽക്കുന്നുണ്ട്."
...................
"ശരി ഫോൺ ചെയ്യുന്നത് കേട്ടാൽ അപ്പോൾ തന്നെ പണി കൊടുത്തോളാം."
..................
"ഇല്ല അവനുമായി സന്ധിക്കാനുള്ള സമയം കിട്ടിയിട്ടില്ല."
അത്രയും കേട്ടപ്പോഴേക്കും നന്ദൻ മേനോന് ഭയം കൂടി. അയാൾ പിൻവത്ത് പോയി നോക്കി. അവിടെ ഒരു നിമിഷം ശ്വാസമടക്കി നിന്നപ്പോൾ പുറത്ത് നിന്ന് ശ്വസിക്കുന്ന ശബ്ദം അവൻ കേട്ടു. പുറത്തും ആളുണ്ടെന്ന് അയാൾക്ക് മനസ്സിലായി.
അയാൾ വേഗം മൊബൈലെടുത്ത് അരുണിന്റെ നമ്പറിലേക്ക് ഒരു മെസേജ് ടൈപ്പ് ചെയ്തു. I have enemies around me. If anything happens to me, Find out my voice recorder and laptop അയാളത് അയച്ച ശേഷം പെട്ടന്ന് തന്നെ അത് ഡിലീറ്റ് ചെയ്തു.
നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ആരോ വാതിലിൽ പതിയെ മുട്ടുന്നത് നന്ദൻ കേട്ടു. ഭയത്തോടെയാണെങ്കിലും അയാൾ ചെന്ന് വാതിൽ തുറന്നു. ആയുധങ്ങൾ ഏന്തിയ ഇരുപതോളം യുവാക്കളുടെ സംഘമാണ് പുറത്ത് നിൽക്കുന്നതെന്ന് അയാൾ കണ്ടു. അവരുടെ നേതാവ് രാകേഷ് തന്നെയായിരുന്നു.
അവർ തന്നെ ആക്രമിക്കാൻ തുനിയാത്തത് കണ്ട് നന്ദൻ മേനോന് ചെറിയ ധൈര്യമൊക്കെ തോന്നി. അയാൾ തിരിഞ്ഞ് അകത്തേക്ക് കടന്നു. പുറകേ ആ സംഘവും.
"എന്നെ മനസ്സിലായിക്കാണുമല്ലോ അല്ലേ.?" അകത്തേക്ക്
💬 Comments
View all comments