0%

Chapter Title : ഡിറ്റക്ടീവ് അരുൺ 8 [Yaser]

Author : Kambikathakal Read All Parts 697

മാറ്റിയിരുന്നു. അത് വരെ അവന്റെ കൂടെ അരുൺ മാത്രമായിരുന്നു.

അനസ്ത്യേഷ്യയുടെ മയക്കം വിടാൻ രണ്ട് മണിക്കൂറെങ്കിലും കഴിയും എന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ അരുൺ പുറത്തിറങ്ങി ഒരു ചായ കുടിക്കാനായി പോയി. പുറത്ത് ഏതെങ്കിലും ടെക്സ്റ്റൈൽസ് തുറന്നിട്ടുണ്ടോ എന്നറിയുകയായിരുന്നു ആ ചായ കുടിയുടെ പ്രധാന ഉദ്ദേശം.

നാലര ആയപ്പോൾ തന്നെ രാകേഷിന്റെ വീടിനു മുന്നിൽ സൂര്യന്റെ ബൈക്ക് എത്തി. അതിൽ നിന്നിറങ്ങി അവൻ സിറ്റൗട്ടിൽ കയറി പതിയെ വാതിലിൽ തട്ടാൻ തുടങ്ങി.

മൂന്ന് തവണ തട്ടിയപ്പോൾ തന്നെ അകത്ത് ലൈറ്റ് തെളിഞ്ഞു. പിന്നെ അവൻ തട്ടിയില്ല രാകേഷ് തന്നെയായിരുന്നു വാതിൽ തുറന്നത്.

"മറന്നിട്ടില്ലല്ലോ അല്ലേ.?" സൂര്യൻ നേരെ കാര്യത്തിലേക്ക് കടന്നു.

"ഇല്ല. അത് കൊണ്ടല്ലേ ഇത്ര നേരത്തെ ഉണർന്നത്.?" രാകേഷ് സൂര്യന്റെ ചോദ്യത്തിന് മറുചോദ്യമെറിഞ്ഞു.

"ഉം... കോഴിക്കോട് നിനക്കുള്ള പണി എന്താണെന്ന് മനസ്സിലായോ.?"

"ഇല്ല. ഏട്ടൻ പറയാതെ എനിക്കെങ്ങനെ മനസ്സിലാവാനാണ്.?"

"നാളെ പത്ത് മണി കഴിയുമ്പോൾ അരുൺ കോഴിക്കോട് ഉണ്ടാവും. അവന് നീ ഈ ലെറ്റർ കൈമാറണം. ഒരു കാരണവശാലും നിന്റെ മുഖം അവൻ കാണുകയുമരുത്." പോക്കറ്റിൽ നിന്നും ഒരു ലെറ്ററെടുത്ത് രാകേഷിന് നൽകിക്കൊണ്ട് സൂര്യൻ പറഞ്ഞു.

"അതിന് അരുൺ ഇവിടെയല്ലേ ഉള്ളത് അവിടേക്കെത്തിച്ചാൽ പോരെ."

"അവനെപ്പോഴേ കോഴിക്കോട് എത്തി. അവന്റെ കൂട്ടുകാരന് നേരത്തെ ബോധം വീണിരുന്നെങ്കിൽ നന്ദൻ മരിക്കുന്നതിന് മുമ്പേ അവനവിടെ എത്തുമായിരുന്നു." കൊലച്ചിരിയോടെ സൂര്യൻ പറഞ്ഞു.

"ഏട്ടൻ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല. ഒന്ന് തെളിയിച്ചു പറ."

"നീ ഇത്രയൊക്കെ അറിഞ്ഞാൽ മതി. വേഗം പോവാൻ നോക്ക്." സൂര്യൻ സ്വരം കടുപ്പിച്ചു കൊണ്ട് പറഞ്ഞു.

"ശരി ഞാൻ

💬 Comments

View all comments