Chapter Title : ഡിറ്റക്ടീവ് അരുൺ 8 [Yaser]
മറഞ്ഞിരുന്നു. ബൊലേറോ ക്യാഷ്വാലിറ്റിക്ക് മുന്നിൽ നിന്നപ്പോൾ തന്നെ സഹായ സന്നദ്ധരായ ആളുകൾ സ്ട്രെച്ചറുമായി ഓടിയെത്തി. അവരുടെ സഹായത്തോടെ വിപിനിനെ സ്ട്രെച്ചറിലേക്ക് കടത്തിയ ശേഷം അരുൺ ബൊലേറോ പാർക്ക് ചെയ്യാനായി പോയി.
സഹായ സന്നദ്ധരായ ആ വളണ്ടിയർമാർ സ്ട്രെച്ചറുമായി ക്യാഷ്വാലിറ്റിയിലേക്കും.
വണ്ടി പാർക്ക് ചെയ്ത് അരുൺ എത്തിയപ്പോഴേക്കും ഡോക്ടർമാർ പരിശോദന തുടങ്ങിയിരുന്നു. കത്തി ഊരാതിരുന്നത് കൊണ്ട് വളരെ കുറച്ച് രക്തം മാത്രമേ നഷ്ടപ്പെട്ടിട്ടുണ്ടാവൂ എന്ന് ഡോക്ടർമാരിൽ നിന്നും അറിയാൻ കഴിഞ്ഞു.
വിപിനിന്റെ ഓപ്പറേഷന് വേണ്ടിയുള്ള സമ്മതപത്രം അരുൺ തന്നെയാണ് ഒപ്പിട്ട് നൽകിയത്. അയാളെ പെട്ടന്ന് തന്നെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറ്റി.
വിപിനിന്റെ ശരീത്തിൽ നിന്ന് ലഭിച്ച സാധനങ്ങൾ നഴ്സുമാർ അരുണിന് കൈമാറി. അപ്പോഴാണ് അരുൺ അതിൽ വിപിനിന്റെ മൊബൈൽ ഫോൺ കണ്ടത്.
അവൻ വേഗം ഫോൺ കയ്യിലെടുത്ത് വിപിനിന്റെ വീട്ടുകാരെ വിളിച്ച് വിപിൻ ആശുപത്രിയിലാണെന്ന വിവരം അറിയിച്ചു. അവർ വിപിൻ എവിടെയാണെന്ന് അറിയാത്ത ആധിയിലായിരുന്നു. വിവരങ്ങൾ അറിഞ്ഞപ്പോൾ അവർ ഉടനെ എത്താമെന്ന് അരുണിനെ അറിയിച്ചു.
തുടിക്കുന്ന ഹൃദയവുമായി, രക്തക്കറയുള്ള വസ്ത്രങ്ങളോടെ അരുൺ ഓപ്പറേഷൻ തീയറ്ററിനു മുന്നിൽ വിപിനിന്റെ ബന്ധുക്കളെ കാത്ത് നിന്നു. മനസ്സിലപ്പോഴും വിപിനിന് ഒന്നും സംഭവിക്കരുതേ എന്നുള്ള പ്രാർത്ഥനയായിരുന്നു.
വിപിനിന്റേത് മൈനർ ഓപറേഷൻ ആയതിനാലും അവന്റെ ബ്ലഡ് ഗ്രൂപ്പ് ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിൽ ഉണ്ടായിരുന്നതിനാലും ഒരു മണിക്കൂർ കൊണ്ട് തന്നെ അവന്റെ ഓപ്പറേഷൻ കഴിഞ്ഞു. അരുൺ തന്നെയാണ് കൗണ്ടറിൽ ചെക്ക് കൊടുത്ത് പണമടച്ചത്.
ആറു മണി ആയപ്പോഴേക്കും വിപിനിന്റെ അച്ഛനും അമ്മയും കുറച്ച് ബന്ധുക്കളും എത്തി. അപ്പോഴേക്കും അവനെ ഓപ്പറേഷൻ കഴിഞ്ഞ് ഐ സി യു വിലേക്ക്
💬 Comments
View all comments