0%

Chapter Title : ഡിറ്റക്ടീവ് അരുൺ 8 [Yaser]

Author : Kambikathakal Read All Parts 700

അൽപം ഗൗരവം കൊടുത്ത് കൊണ്ടയാൾ അരുണിനോട് പറഞ്ഞു.

"ഞാൻ അര മണിക്കൂറിനകം വരാം സാർ."

"ഇപ്പോൾ തന്നെ വരികയാണെങ്കിൽ ഞങ്ങൾക്ക് ആ ജോലി ഇപ്പോൾ തന്നെ തീർക്കാമായിരുന്നു."

"സോറി സാർ. എനിക്ക് വിപിനിൽ നിന്നും ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്. അത് കഴിഞ്ഞാൽ എരണാകുളത്തേക്ക് മടങ്ങണം. അത് വഴി ഞാൻ സ്റ്റേഷനിൽ കയറാം."

"ഒകെ അതികം വൈകരുത്." എസ് ഐ രവിന്ദ്രൻ ആശുപത്രിയുടെ പുറത്തേക്ക് നടന്നു. റൈറ്ററും കോൺസ്റ്റബിളും. അയാളെ അനുഗമിച്ചു.

അരുൺ കഴിഞ്ഞ ദിവസം രാത്രിയിൽ സംഭവിച്ച കാര്യങ്ങൾ ചോദിച്ചറിയാനായി ഐ സി യു വിനുള്ളിലേക്ക് കടന്നു. വിപിൻ ശാന്തനാണെന്ന് ഉറപ്പിച്ച ശേഷം അരുൺ അവന്റെ അരികിൽ കട്ടിലിലായി ഇരുന്നു.

തൊട്ടടുത്ത് ഒരാൾ ഇരുന്നതറിഞ്ഞപ്പോൾ വിപിൻ മിഴികൾ തുറന്നു. അരുണിനെ തിരിച്ചറിഞ്ഞപ്പോൾ അവന്റെ ചുണ്ടിലൊരു ചിരിയുണർന്നു.

"വിപിൻ, എനിക്ക് നിന്നിൽ നിന്നും ചില കാര്യങ്ങൾ അറിയാനുണ്ട്." അവന്റെ മിഴികളിലേക്ക് ഉറ്റു നോക്കിക്കൊണ്ട് അരുൺ പറഞ്ഞു.

"അവരെ എനിക്കറിയില്ല അരുൺ."

"എനിക്ക് അതിനെക്കുറിച്ചല്ല വിപിൻ അറിയേണ്ടത്. നിന്നെ എങ്ങനെയാണവർ തട്ടിക്കൊണ്ട് പോയത്."

"അച്ഛന് സുഖമില്ലെന്നും എത്രയും പെട്ടന്ന് എന്നെ ഹോസ്പിറ്റലിൽ എത്തിക്കണമെന്നും പറഞ്ഞാണവർ അഞ്ച് മണിയോടെ എന്റെ ഓഫീസിനു മുന്നിലെത്തിയത്. അത് വിശ്വസിച്ച ഞാൻ അവർ ചൂണ്ടിക്കാണിച്ച ഒമ്നിയിൽ കയറി. പിന്നിൽ നിന്നും ഒരാൾ തൂവല കൊണ്ടെന്റെ മുഖം പൊത്തിപ്പിടിച്ചു. പിന്നെ ഞാൻ കണ്ണ് തുറക്കുമ്പോൾ നീ കണ്ട ആ സ്ഥലത്തായിരുന്നു ഞാൻ. എനിക്ക് ബോധം വന്നയുടനെ അവർ ചെയ്തത് നിന്നെ വിളിക്കുകയാണ്."

"അപ്പോൾ അവർ എന്റെ ലാസ്റ്റ് കോളിനു ശേഷം എന്താ ചെയ്തത്. എന്തിനാണവർ നിന്നെ കുത്തിയത്."

💬 Comments

View all comments