Chapter Title : ഡിറ്റക്ടീവ് അരുൺ 8 [Yaser]
"അറിയില്ലെടാ. നിന്റെ കോൾ കട്ടായ ശേഷം നീ അടുത്തെവിടെയോ എത്തിയിട്ടുണ്ടെന്നും പെട്ടന്ന് മടങ്ങണമെന്നും കൂട്ടാളികളോട് പറയുന്നത് കേട്ടു. പിന്നെ നിന്നെ ഇവിടെ പിടിച്ചിടണമെങ്കിൽ എനിക്കെന്തെങ്കിലും പറ്റണമെന്നും പറഞ്ഞു. അതിനായിരിക്കാം അവരെന്നെ കുത്തിയത്." വിപിൻ തന്റെ ഊഹം പറഞ്ഞു.
"എന്നെ ഇവിടെ പിടിച്ചിടണമെന്നോ.? അത് കൊണ്ട് അവർക്കെന്താ കാര്യം."
"അതിന് വ്യക്തമായ ഉത്തരം എനിക്കറിയില്ല. പക്ഷേ നിന്നെ എരണാകുളത്ത് നിന്ന് ഇന്നലെ രാത്രി മാറ്റുക എന്നായിരുന്നു അവരുടെ ഉദ്ദേശം. അതിലവർ വിജയിക്കുകയും ചെയ്തു."
"എന്നെ ഇവിടെ നിർത്തിയിട്ട് അവർക്കെന്ത് കാര്യമെന്ന് എനിക്ക് മനസ്സിലാവുന്നില്ല. എന്തായാലും ഞാൻ മടങ്ങുകയാണ്. എന്റെ സഹപ്രവർത്തകൻ അവിടെ മരിച്ച് കിടക്കുകയാണ്. എത്രയും പെട്ടന്ന് എനിക്കവിടെ എത്തിയേ പറ്റൂ."
"സഹപ്രവർത്തകൻ മരിക്കുകയോ എന്താടാ നീ ഈ പറയുന്നത്. " ഞെട്ടലോടെ വിപിൻ ചോദിച്ചു.
അരുൺ നന്ദന്റെ മെസേജ് കണ്ടതും ലോഡ്ജിൽ പോയി നോക്കിയതും അവിടെ കണ്ട കാഴ്ച്ചകളും ചുരുക്കി അവനോട് വിവരിച്ചു.
"എങ്കിൽ നീ മടങ്ങിക്കോളൂ. ഇവിടുത്തെ കാര്യങ്ങൾ നോക്കാനൊക്കെ ഇനി അച്ഛനുണ്ടല്ലോ. പിന്നെ പോകുന്ന വഴി സ്റ്റേഷനിൽ കയറാൻ മറക്കണ്ട." നന്ദന്റെ മരണവാർത്ത അറിഞ്ഞതിന് ശേഷമുള്ള വിപിനിന്റെ മറുപടി അതായിരുന്നു.
"ഇല്ലെടാ. ഞാൻ പോയിട്ട് പിന്നെ വരാം." അരുൺ വിപിനോട് യാത്ര പറഞ്ഞ ശേഷം ഐ സി യു വിന് പുറത്തിറങ്ങി.
ഐ സി യു വിന് പുറത്ത് നിന്ന വിപിനിന്റെ അച്ഛനോടും അരുൺ കാര്യങ്ങൾ ചുരുക്കി പറഞ്ഞ ശേഷം യാത്ര പറഞ്ഞിറങ്ങി. അവൻ നേരെ പോയത് തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കാണ്. അവൻ വേഗം തന്നെ എസ് ഐ രവീന്ദ്രന്റെ മുന്നിലെത്തി.
"സാർ എന്താണ്
💬 Comments
View all comments