0%

Chapter Title : ഡിറ്റക്ടീവ് അരുൺ 8 [Yaser]

Author : Kambikathakal Read All Parts 705

ചൂട് കൊണ്ട് പുകയുന്ന ഒരവസ്ഥ ചെറിയ നീറ്റലുമുണ്ട്.

കണ്ണുകളിൽ എന്തോ തടയുന്നത് പോലെ അവൻ വീണ്ടും സൈഡ് ഗ്ലാസുകൾ താഴ്തി തന്നെ വെച്ചു. തണുത്ത കാറ്റ് മുഖത്തടിക്കുമ്പോൾ ഉറക്കം വല്ലാതെ ശല്യം ചെയ്യുന്നുണ്ടെന്ന് അവൻ തിരിച്ചറിഞ്ഞു.

കാപ്പാട് കഴിഞ്ഞപ്പോഴാണ് അരുണിന്റെ പോക്കറ്റിൽ കിടന്ന ഫോൺ ബെല്ലടിച്ചത്. നമ്പർ നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പറാണ്. എങ്കിലും അവൻ ബൊലേറോ റോഡിന്റെ സൈഡിലേക്കൊതുക്കി നിർത്തി ആ കോൾ അറ്റന്റ് ചെയ്തു. "ഹലോ."

"ഹായ് അരുൺ. ചെമ്മണ്ണൂർ ഫാഷൻ ജ്വല്ലറിക്ക് മുന്നിൽ നിൽക്കുക. നിനക്കൊരു സമ്മാനം അവിടെ കാത്തിരിക്കുന്നു." അഹങ്കാരം നിറഞ്ഞതായിരുന്നു ആ സ്വരം.

"നിങ്ങളെന്തിനാണ് എനിക്ക് വേണ്ടി മറ്റുള്ളവരെ ഉപദ്രവിക്കുന്നത്. അവരെ ഒഴിവാക്കി നീ എന്റെ അടുത്തേക്ക് വാ. നമുക്ക് നേർക്ക് നേർ മുട്ടി നോക്കാം. മറഞ്ഞിരുന്ന് കളിക്കുന്നത് ഒറ്റതന്തക്ക് പിറന്നതിന്റെ ലക്ഷണമല്ല." അരുൺ ഫോൺ വിളിക്കുന്നയാളെ ചൊടിപ്പിക്കാനായി പറഞ്ഞു.

"ഹ ഹ ഹ. നീ നൈസായി എന്റെ തന്തക്ക് പറഞ്ഞു അല്ലേ.? ഞാനത് വിട്ട് കളയുന്നു. കാരണം ഇത് നീ എന്നെ മനഃപൂർവ്വം പ്രകോപിപ്പിക്കാനായി പറയുന്നതാണ്. പിന്നെ വിപിനിന്റെ കാര്യമോർത്താണ് നീ നേർക്ക് നേർ മുട്ടാൻ വിളിച്ചതെങ്കിൽ നിനക്കുള്ള സർപ്രൈസ് എരണാകുളത്ത് റെഡിയാണ്. അതിന് മുമ്പായി കോഴിക്കോട് നിന്നും നിന്റെ സമ്മാനം കൈപറ്റുക." അപ്പുറത്ത് ഫോൺ ഡിസ്കണക്ട് ആയി.

അരുൺ കോപത്തോടെ മുഷ്ടി ചുരുട്ടി സ്റ്റിയറിങ്ങ് വീലിൽ ആഞ്ഞിടിച്ചു. അവന്റെ മുഖം കോപം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു. എരണാകുളത്തെ സർപ്രൈസ് നന്ദന്റെ മരണമായിരിക്കുമെന്ന് അവന് മനസ്സിലായി.

താനവിടെ നേരത്തെ എത്താതിരിക്കാനാവാം തന്നെ പ്ലാൻ ചെയ്ത് ഇവിടെ എത്തിച്ചത് പ്ലാനിൽ സംഭവിച്ച പിഴവ്

💬 Comments

View all comments