Chapter Title : ഡിറ്റക്ടീവ് അരുൺ 8 [Yaser]
കാരണമാണ് തനിക്ക് മുൻകൂട്ടി നന്ദന്റെ മരണം അറിയാൻ കഴിഞ്ഞത്.
അരുൺ വീണ്ടും ബൊലേറോ സ്റ്റാർട്ട് ചെയ്ത് മുമ്പോട്ടെടുത്തു. കോഴിക്കോട് ടൗൺ ലക്ഷ്യമാക്കി ബൊലേറോ മുമ്പോട്ട് കുതിച്ചു. ഇപ്പോൾ വന്ന ഫോൺ കോളോടെ അരുണിന്റെ കണ്ണുകളിൽ എത്തിയ ഉറക്കം അവനെ വിട്ടകന്നിരുന്നു.
ഏതാനും മിനിറ്റുകൾക്കകം അരുൺ ബൊലേറോയുമായി ചെമ്മണ്ണൂർ ഫാഷൻ ജ്വല്ലറിക്ക് മുമ്പിലെത്തി. അല്പസമയം അവിടെ നിർത്തിയെങ്കിലും തന്നെ തിരഞ്ഞു വന്ന ആരെയും അവന് കണ്ടെത്താനായില്ല.
അരുൺ തനിക്ക് കോൾ വന്ന നമ്പറിലേക്ക് വിളിച്ചു നോക്കി. ആ നമ്പർ അപ്പോഴേക്കും സ്വിച്ച് ഓഫ് ആയിരുന്നു. അരുണിനു താൻ തലയ്ക്ക് മുകളിൽ എടുത്താൽ പൊങ്ങാത്ത ഭാരം ചുമന്നു നിൽക്കുന്നവന്റെ അവസ്ഥയിലാണ് എന്ന ഒരു തോന്നൽ ഉണ്ടായി.
അവൻ കോപത്തോടെ ബൊലേറോ സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു. പെട്ടെന്നാണ് പതിനാറ് വയസ്സ് പ്രായം തോന്നുന്ന ഒരു കുട്ടി ബൊലേറോ യുടെ മുന്നിലേക്ക് തെറിച്ചു വീഴുന്നത് അരുൺ കണ്ടത്. അവന്റെ കാൽ ബ്രേക്കിൽ ആഞ്ഞമർന്നു.
നിലത്തു കിടക്കുന്ന ആ കുട്ടിയെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ബൊലേറോ സഡൻ ബ്രേക്ക് ഇട്ടു. വണ്ടി ഓഫ് ചെയ്ത ശേഷം അരുൺ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി. വീണു കിടക്കുന്ന കുട്ടിയെ എഴുന്നേൽപ്പിച്ചപ്പോഴാണ് അവന്റെ കൈകാലുകൾ കൂട്ടിക്കെട്ടി ഇരിക്കുകയാണെന്ന് മനസ്സിലായത്.
"വല്ലതും പറ്റിയോടാ." അനുകമ്പയോടെ അരുൺ ആ പയ്യനോട് ചോദിച്ചു.
"ഇല്ല സർ ഒരു നിമിഷം ഞാൻ ആകെ ഒന്ന് ഭയന്നു പോയി."
"ആരാണ് നിന്റെ കൈകാലുകൾ കൂട്ടിക്കെട്ടി റോഡിലേക്ക് തള്ളിയിട്ടത്." അവന്റെ കയ്യിലെ കെട്ടുകൾ അഴിച്ചു കൊണ്ട് അരുൺ അവനോട് ചോദിച്ചു.
"അറിയില്ല സാർ. അവരെ
💬 Comments
View all comments