0%

Chapter Title : ഡിറ്റക്ടീവ് അരുൺ 8 [Yaser]

Author : Kambikathakal Read All Parts 687

വരെ വരാനാ.?" നിസ്സഹായതയോടെ ആയിരുന്നു അരുണിന്റെ ചോദ്യം.

"അരുൺ എന്നെ ആരോ തട്ടിക്കൊണ്ട് വന്നിരിക്കുകയാണ്. പണമോ മറ്റ് വില പിടിപ്പുള്ളതോ അല്ല അവർക്ക് വേണ്ടത്. നീ വന്നെങ്കിൽ മാത്രമേ എന്നെ വിടൂ എന്നാണവർ പറയുന്നത്." നേർത്ത തേങ്ങലോടെയാണ് വിപിൻ പറയുന്നതെന്ന് അരുൺ തിരിച്ചറിഞ്ഞു.

"നീ വിഷമിക്കേണ്ട വിപിൻ. ഞാനുടൻ തന്നെ ഇവിടെ നിന്ന് പുറപ്പെടാം. എത്രയും പെട്ടന്ന് തന്നെ അവിടെ എത്താൻ ശ്രമിക്കുകയും ചെയ്യാം." അരുൺ കൂടുതലൊന്നും ആലോചിക്കാതെ മറുപടി നൽകി.

"അതാണ് നിനക്കും ഇവനും നല്ലത്. എനിക്ക് കളയാനൊട്ടും സമയമില്ല." വിപിനിന്റെ ശബ്ദം പ്രതിക്ഷിച്ച അരുണിന്റെ കാതിൽ മറ്റൊരാളുടെ പരുപരുത്ത ശബ്ദമാണ് മുഴങ്ങിയത്. അയാൾ ഫോൺ വിപിനിന്റെ കയ്യിൽ നിന്ന് വാങ്ങിയതാകാമെന്നവൻ ഊഹിച്ചു.

"ശരി ഞാനിപ്പോൾ തന്നെ പുറപ്പെടാം." അരുൺ പരുഷമായ ശബ്ദത്തോടെ മറുപടി നൽകിയ ശേഷം ആ കോൾ കട്ട് ചെയ്തു.

അതിനു ശേഷമവൻ തണുത്ത വെള്ളത്തിൽ മുഖം കഴുകി. കണ്ണിൽ നിന്ന് ഉറക്കം പെട്ടന്ന് വിട്ട് പോകാനായിരുന്നു അത്. കയ്യും കാലുമെല്ലാം തണുത്ത വെള്ളത്തിൽ നന്നായി കഴുകിയ ശേഷം അവൻ വേഗം ഡ്രസ് മാറി ബൊലേറോയുടെ താക്കോലുമായി ഇറങ്ങി.

വിപിനിന് ഒന്നും സംഭവിക്കരുതേയെന്നുള്ള പ്രാർത്ഥനയായിരുന്നു ആ സമയമത്രയും അവന്റെ മനസ്സിൽ.

ബൊലേറോയിൽ കയറിയ അരുൺ സമയം കളയാതെ വണ്ടി സ്റ്റാർട്ട് ചെയ്ത് മുമ്പോട്ടെടുത്തു. എത്രയും പെട്ടന്ന് ഹൈവേയിലെത്തണമെന്ന ചിന്തയോടെ അവൻ ആക്സിലേറ്ററിൽ കാലമർന്നു. ഒരു മുരൾച്ചയോടെ ബൊലേറോ കൂടുതൽ സ്പീഡിൽ മുമ്പോട്ട് കുതിച്ചു.

ഹൈവേയിൽ എത്തിയപ്പോഴാണ്, എവിടെ വെച്ചാണ് കാണേണ്ടത് എന്നവരോട് ചോദിച്ചിട്ടില്ലല്ലോ എന്ന കാര്യം അരുണിന് ഓർമ്മ വന്നത്. ഒന്ന് വിപിനിന്റെ

💬 Comments

View all comments