Chapter Title : ഡിറ്റക്ടീവ് അരുൺ 8 [Yaser]
നമ്പറിലേക്ക് വിളിച്ച് നോക്കാമെന്ന ചിന്തയോടെയാണ് അരുൺ പോക്കറ്റിൽ ഫോണിനായി തപ്പിയത്.
പോക്കറ്റിൽ തപ്പിയ അരുൺ വിയർത്ത് പോയി. ഫോൺ കാണാനുണ്ടായിരുന്നില്ല. ഫോണെടുക്കാൻ മറന്നതാണെന്ന് അരുണിന് മനസ്സിലായി. ഇങ്ങനൊരു സമയത്ത് ഫോൺ മറന്നതിന് തന്നെ തന്നെ പ്രാകിക്കൊണ്ട് അരുൺ വീട്ടിലേക്ക് വണ്ടി തിരിച്ചു.
നന്ദൻ മേനോന്റെ ലാപ് ടോപ്പിന്റെ ഹാർഡ് ഡിസ്ക്കും അഴിച്ചെടുത്ത് മടങ്ങുന്നതിനിടയിലാണ് രാകേഷിന്റെ ഫോൺ ശബ്ദിച്ചത്. നമ്പർ നോക്കിയപ്പോൾ സൂര്യനാണ് വിളിക്കുന്നത്. അവൻ വേഗം തന്നെ ആ കോൾ അറ്റന്റ് ചെയ്തു. "ഹലോ."
"എന്തായി രാകേഷ് കാര്യങ്ങൾ അവൻ ചത്തോ."
"ചത്തതല്ല. കൊന്നു." ചിരിയോടെ രാകേഷ് പറഞ്ഞു. "എന്താ ഏട്ടാ പിന്നെയും വിളിച്ചത്." രാകേഷ് വീണ്ടും ചോദിച്ചു.
"ഒരു പ്രധാന കാര്യമുണ്ട് അത് പറയാൻ വിളിച്ചതാണ് രാവിലെ എന്തെങ്കിലും പണിയുണ്ടോ.?"
"എന്റെ അറിവിൽ ഇല്ല ഇനിയുണ്ടെങ്കിലും ഒഴിവാക്കാവുന്നതേയുള്ളു. ഏട്ടൻ കാര്യം പറ." രാകേഷ് അക്ഷമനായി.
"നാളെ പത്ത് മണിക്ക് നീ കോഴിക്കോട് എത്തണം. അവിടെ നിനക്കൊരു ജോലിയുണ്ട് അതിന് ഇവിടുന്ന് അഞ്ച് മണിക്കെങ്കിലും പുറപ്പെടേണ്ടി വരും."
"അതിനെന്താ ഏട്ടാ ഞാൻ രാവിലെ തന്നെ പുറപ്പെടാം."
"എങ്കിൽ പണി എന്താണെന്ന് ഞാൻ പോകുന്ന വഴി അറിയിക്കാം. അല്ലെങ്കിൽ അതിനു മുമ്പ് നേരിൽ കാണാം."
"ശരി ഏട്ടാ." രാകേഷിന്റെ മറുപടിക്ക് ശേഷം ഫോൺ കട്ടായ ശബ്ദമാണ് അയാളുടെ കാതിലേക്കെത്തിയത്.
രാവിലത്തെ പണി എന്തിനെ കുറിച്ചാണെന്ന് അയാൾക്കൊരു ഊഹവും ഉണ്ടായിരുന്നില്ല. അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുമ്പോട്ടെടുത്തു. എത്രയും പെട്ടന്ന് വീടു പിടിച്ച് ഉറങ്ങണം അതായിരുന്നു അയാളുടെ ചിന്ത.
ഏകദേശം മിനുട്ടുകളോളമെടുത്തു അരുൺ വീട്ടിലേക്ക് തിരിച്ചെത്താൻ. വാതിൽ തുറന്ന് അകത്ത്
💬 Comments
View all comments