0%

Chapter Title : ഡിറ്റക്ടീവ് അരുൺ 8 [Yaser]

Author : Kambikathakal Read All Parts 689

കയറിയ അരുൺ ബെഡ് റൂമിലെ കിടക്കയിൽ തന്നെ അവന്റെ ഫോൺ കണ്ടെത്തി.

വിപിനിന്റെ നമ്പറിൽ നിന്ന് കോൾ വന്നിരുന്നോ എന്നറിയാനായി അവൻ ഫോണിന്റെ ലോക്ക് തുറന്നു. മിസ്ഡ് കോളൊന്നും കണ്ടില്ലെങ്കിലും നന്ദന്റെ മെസേജ് വന്ന് കിടക്കുന്നത് അരുൺ കണ്ടു. അവൻ വേഗമത് ഓപ്പൺ ചെയ്ത് നോക്കി.

I have enemies around me. If anything nappens to me, find out my voice recorder and laptop. മെസേജിന്റെ അർത്ഥം ഗ്രഹിച്ച അരുൺ വിയർക്കാൻ തുടങ്ങി. നന്ദേട്ടൻ അപകടത്തിലാണെന്ന് അവന് മനസ്സിലായി.

അവൻ വേഗം മെസേജിന്റെ സമയം നോക്കി. 9.50pm ഇപ്പോൾ 11:08 pm എത്രയും പെട്ടന്ന് തന്നെ നന്ദന്റെ ലോഡ്ജ് വരെ പോയി നോക്കാനുള്ള തീരുമാനം ആസമയത്താണവൻ എടുത്തത്.

അരുൺ വേഗം മൊബൈൽ പോക്കറ്റിലിട്ട് വാതിൽ പൂട്ടി വീടിന് പുറത്തിറങ്ങി. എത്രയും പെട്ടന്ന് നന്ദൻ മേനോന്റെ ലോഡ്ജ് മുറിയിലെത്താൻ തുടിക്കുന്ന ഹൃദയത്തോടെ അവൻ ബൊലേറോ സ്റ്റാർട്ട് ചെയ്തു. അപ്പോഴേക്കും വിപിനിന്റെ കാര്യം അവൻ പാടെ മറന്നിരുന്നു.

അവൻ 11.30 pm ആയപ്പോഴേക്കും നന്ദൻ താമസിച്ചിരുന്ന ലോഡ്ജിനു മുന്നിലെത്തി. ബൊലേറോയിൽ നിന്നിറങ്ങിയ അരുൺ നന്ദന്റെ റൂമിന് നേരെ കുതിച്ചു. നന്ദന്റെ റൂമിന്റെ വാതിൽ ചാരിക്കിടക്കുകയായിരുന്നു. പരിസരം മുഴുവനും ശാന്തമായ ഉറക്കത്തിലാണ്.

വാതിലിന്റെ ഹാന്റിലിൽ അരുണിന്റെ കൈ അമർന്നു. വാതിൽ ഉള്ളിലേക്ക് തുറന്നപ്പോൾ അവന്റെ ഉള്ളിലൊരു ആന്തലുണ്ടായി. അകത്താകമാനം ഇരുട്ടാണ്. ഇരുട്ടുമായി അവന്റെ മിഴികൾ പെരുത്തപ്പെട്ട് തുടങ്ങി. എങ്കിലും ഒന്നും വ്യക്തമായി കാണാനാവുമായിരുന്നില്ല.

അവൻ മൊബൈലിന്റെ ഡിസ്പ്ലേ ലൈറ്റ് പ്രകാശിപ്പിച്ചു കൊണ്ട് റൂമിനകത്തേക്ക് നോക്കി. അവ്യക്തമായ

💬 Comments

View all comments