0%

Chapter Title : ഡിറ്റക്ടീവ് അരുൺ 8 [Yaser]

Author : Kambikathakal Read All Parts 691

ആ പ്രകാശത്തിൽ ഇരുണ്ട ഒരു രൂപം തൂങ്ങിക്കിടക്കുന്നതവൻ കണ്ടു. അത് നന്ദനാണെന്ന തോന്നലിൽ ശരീരം മരവിച്ചത് പോലെ അവൻ ചുമരിലേക്ക് ചാരി .

ഏതാണ്ട് അഞ്ച് മിനുട്ടുകളോളം കഴിഞ്ഞപ്പോൾ അരുൺ ആ അവസ്ഥയിൽ നിന്നും മോചിതനായി. നന്ദന്റെ മെസേജ് ഓർമ്മ വന്ന അവൻ ഫോണെടുത്ത് വീണ്ടും ആ മെസേജ് വായിച്ചു.

അതിനിടയിലാണ് അരുണിന്റെ ഫോൺ ശബ്ദിച്ചത്. നമ്പർ നോക്കിയപ്പോൾ വിപിനിന്റേതാണ്. അപ്പോഴാണ് നന്ദേട്ടനെ പോലെ വിപിനും അപകടത്തിലായിരുന്നല്ലോ എന്ന കാര്യം അവന് ഓർമ്മ വന്നത്. അവൻ വേഗം ആ കോൾ അറ്റന്റ് ചെയ്ത് സംസാരിക്കാൻ തുടങ്ങി. "ഹലോ വിപിൻ."

"വിപിൻ അല്ല. നീ എവിടെ എത്തി." അപ്പുറത്ത് വിപിനിന്റെ ശബ്ദത്തിന് പകരം നേരത്തെ കേട്ട പരുക്കനായ ആ ശബ്ദമായിരുന്നു.

"ഇപ്പോൾ പുറപ്പെടുന്ന തേയുള്ളു.നേരത്തെ പുറപ്പെട്ടെങ്കിലും ഫോണെടുക്കാൻ മറന്നത് കൊണ്ട് തിരിച്ചു വരേണ്ടി വന്നു." അരുൺ താൻ നന്ദന്റെ ലോഡ്ജിലാണെന്ന കാര്യം മറച്ച് വെച്ച് കൊണ്ട് പറഞ്ഞു.

"അരുൺ നീ സമയം വെറുതെ കളയുന്നു. നിനക്കിനി നാല് മണിക്കൂർ സമയം മാത്രം അത് കഴിഞ്ഞാൽ നീ വരണമെന്നില്ല. വിപിൻ പിന്നെ ഈ ഭൂമുഖത്ത് ബാക്കി കാണില്ല. താക്കീതിന്റെ രൂപത്തിലുള്ള ആ സ്വരത്തിനു ശേഷം ഫോൺ ഡിസ്കണക്ടായ ശബ്ദവും അരുണിന്റെ കാതിലേക്കെത്തി.

അവനൊരു നിമിഷം അസ്ത്ര പ്രജ്ഞനായി നിന്നു പോയി. എന്തു ചെയ്യണമെന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് മൊബൈലിന്റെ ഡിസ്പ്ലേയിൽ തെളിഞ്ഞു നിന്ന നന്ദന്റെ മെസേജിലേക്ക് അരുണിന്റെ ശ്രദ്ധ വീണ്ടുമെത്തിയത്.

I have enemies around me. lfanything happens to me, find out my voice recorder and

💬 Comments

View all comments