Chapter Title : ഡിറ്റക്ടീവ് അരുൺ 8 [Yaser]
laptop. നന്ദന്റെ വോയ്സ് റെക്കോർഡറും ലാപ്ടോപ്പുമെവിടെ.? അരുണിന്റെ മിഴികൾ മുറിയിലാകമാനം ഒന്ന് കറങ്ങി.
കുറച്ചപ്പുറത്ത് മേശയുടെ സൈഡിലായി വെച്ചിരുന്ന ലാപ് ടോപ്പിന്റെ ബാഗവൻ കണ്ടു.അത് തുറന്ന് അതിൽ ലാപ്ടോപ് ഉണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം ആ ബാഗവൻ കയ്യിലെടുത്തു. ഒറ്റ നോട്ടത്തിൽ വോയ്സ് റെക്കോർഡർ അവന് കണ്ടെത്താൻ കഴിഞ്ഞില്ല. തിരയാൻ കൂടുതൽ സമയവുമുണ്ടായിരുന്നില്ല.
പോലിസ് എത്തിയാൽ തന്റെ അന്വേഷണം ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയ അരുൺ ഷെൽഫിൽ നിന്നും താക്കോലെടുത്ത് പുറത്തേക്കിറങ്ങി. വാതിൽ പുറത്ത് നിന്ന് പൂട്ടിയ ശേഷം താക്കോൽ നന്ദൻ ചെയ്യുന്നത് പോലെ കാർപെറ്റിന്റെ അടിയിൽ വെച്ചു.
ലാപ് ടോപ്പിന്റെ ബാഗ് ബൊലേറോയുടെ പിൻ സീറ്റിലേക്ക് വെച്ച ശേഷം അരുൺ ബൊലേറോ സ്റ്റാർട്ട് ചെയ്ത് മുമ്പോട്ടെടുത്തു. ഇരുന്നൂറ് കിലോമീറ്ററിൽ കൂടുതൽ ഓടിയെത്താൻ തന്റെ മുന്നിലുള്ളതിനി നാല് മണിക്കൂറിൽ കുറവ് മാത്രം. അവൻ മനസ്സിലോർത്തു. ആ ചിന്ത അവന്റെ വണ്ടിയുടെ വേഗം വീണ്ടും വർദ്ധിപ്പിച്ചു. പക്ഷേ വളവും തീരവും നിറഞ്ഞ റോഡ് അതികം സ്പീഡിൽ പോവാൻ പര്യാപ്തമായിരുന്നില്ല.
ഹൈവേയിലെത്തിയതോടെ വണ്ടിയുടെ വേഗത അവൻ വീണ്ടും വർധിപ്പിച്ചു. ഇടക്കിടെ വരുന്ന ചില വണ്ടികൾ ഒഴിച്ചാൽ റോഡ് വിജനമായിരുന്നു. അത് അവന് കൂടുതൽ സ്പീഡിൽ വണ്ടിയോടിക്കാൻ അനുകൂല സാഹചര്യമൊരുക്കി. തണുത്ത കാറ്റടിക്കുമ്പോൾ കണ്ണുകളിൽ അനുഭവപ്പെട്ട എരിച്ചിലൊന്നും വണ്ടിയുടെ വേഗതക്കുളള പ്രതികൂല ഘടകങ്ങളായില്ല.
ഏകദേശം രണ്ടര മണിക്കൂർ കൊണ്ട് തന്നെ അവൻ കോഴിക്കോട് എത്തി. ഇനി എങ്ങോട്ടെന്നറിയാനായി അവൻ വിപിനിന്റെ നമ്പർ ഡയൽ ചെയ്തു. അതിനിടയിൽ അവന് ആ നമ്പറിൽ നിന്ന് കോളുകളൊന്നും വന്നിരുന്നില്ല.
"ഹലോ.. ഞാൻ അരുണാണ്." അപ്പുറത്ത് ഫോണെടുത്തയുടൻ അവൻ പറഞ്ഞു.
💬 Comments
View all comments