Chapter Title : ഡിറ്റക്ടീവ് അരുൺ 8 [Yaser]
സംഘടിപ്പിച്ചു തരാൻ സാറിന് കഴിയില്ലേ." അലി പ്രതീക്ഷയോടെ തന്നെ അരുണിനെ നോക്കി. അവന്റെ മുഖത്ത് യാചനാ ഭാവം നിഴലിച്ചിരുന്നു.
"നമുക്ക് നോക്കാം." അവനെ സമാധാനിപ്പിക്കാനെന്നോണം അവൻ പറഞ്ഞു. അങ്ങനെ പറയാനാണ് അവന്റെ മനസ്സിലപ്പോൾ തോന്നിയത്. ഉറക്കം വീണ്ടും കൺ പോളകളെ തടവാൻ തുടങ്ങിയതും കണ്ണുകളിൽ വെള്ളം നിറയുന്നതും അവനറിഞ്ഞു.
"നിനക്ക് ഡ്രൈവിങ്ങ് അറിയുമോ.?" അരുൺ വണ്ടിയുടെ വേഗത കുറച്ച് കൊണ്ട് അലിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
"ബൈക്ക് ഒക്കെ ചെറുതായിട്ട് ഓടിച്ചു നോക്കിയിട്ടുണ്ട്. സാറിന് ഉറക്കം വരുന്നുണ്ടല്ലേ.? ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ലെന്ന് തോന്നുന്നു."
"അതെങ്ങനെ നിനക്ക് മനസ്സിലായി." താൽപര്യത്തോടെ ആയിരുന്നു അരുണിന്റെ ചോദ്യം.
"നിങ്ങളുടെ കൺതടങ്ങളിലെ ഇരുളിമയാണ് ഇന്നലെ രാത്രി ഉറങ്ങിയില്ലെന്ന് തോന്നാൻ കാരണം. പിന്നെ ഉറക്കം വന്നിട്ട് ഉറങ്ങാതിരിക്കുമ്പോൾ കൺപോളകൾ തടിച്ച് വീർക്കുകയും കണ്ണ് കലങ്ങുകയും ചെയ്യും. ഇത് രണ്ടും കണ്ടത് കൊണ്ട് ചോദിച്ചതാണ്." അലി മറുപടി നൽകി.
"അത് ശരി. താൻ കൊള്ളാലോ.? എങ്കിൽ എന്നെ കുറിച്ച് പറ. ഞാനത് ശരിയാണോന്ന് നോക്കട്ടെ."
"സാറിനെ കുറിച്ച് ഞാനെന്ത് പറയാനാണ്.?" കുസൃതി ചിരിയോടെ അലി അരുണിനെ നോക്കി ചോദിച്ചു.
"ഞാനാരാണ്.?, എന്റെ സ്ഥലം എവിടെയാണ്.?, ഞാനെന്ത് ചെയ്യുന്നു.?
"സാറൊരു ഓഫീസിൽ ജോലി ചെയ്യുന്ന ആളാണെന്ന് തോന്നുന്നു. അല്ലെങ്കിൽ ശാരീരിക അധ്വാനമില്ലാത്ത ജോലി ചെയ്യുന്നു. എന്താ ശരിയാണോ.?"
"ശരിയാണ്. പക്ഷേ അത് നിനക്കെങ്ങനെ മനസ്സിലായി." അരുൺ ആകാംഷയോടെ ചോദിച്ചു.
"ഉത്തരം വളരെ എളുപ്പമാണ്. സാറ് വണ്ടി നിർത്തി എന്നെ എഴുന്നേൽപ്പിച്ചപ്പോൾ മനസ്സിലായതാണ് സാറിന്റെ കയ്യുകളുടെ മൃദുത്വം. ശാരീരിക അധ്വാനമുള്ള ഒരാളുടെ കൈ ഇത്രക്ക് സോഫ്റ്റ് ആവില്ല."
"very
💬 Comments
View all comments