0%

Chapter Title : ഡിറ്റക്ടീവ് അരുൺ 8 [Yaser]

Author : Kambikathakal Read All Parts 711

good. ഇനി ബാക്കി ചോദ്യങ്ങൾക്കുള്ള മറുപടി താ."

"പറയാം അതിനു മുമ്പ് ഒരു ചോദ്യം ഈ കാറ് സാറ് പുതിയത് വാങ്ങിയതാണോ.? അതോ പഴയത് വാങ്ങിയതാണോ.?"

"ഞാൻ മൂന്ന് വർഷം മുമ്പാണ് ഇത് വാങ്ങിയത് പുതിയത് തന്നെ വാങ്ങിയതാണ്."

"എങ്കിൽ സാറിന്റെ വീട് എരണാകുളത്ത് തീരപ്രദേശത്തിനടുത്താണ് സാറിന്റെ താമസം. സാറിന്റെ വാഹനത്തിന്റെ നമ്പറും വണ്ടിയുടെ മാറ്റിലുള്ള മണൽ തരികളുമാണ് ഇങ്ങനെ ഒരു അനുമാനത്തിലെത്താൻ കാരണം."

"നീ പറഞ്ഞതയും ശരിയാണ് ഇനി ഞാൻ ആരാണ് എന്നതിനെ കുറിച്ച് പറയൂ."

"സാറ് ആരാണെന്നതിനെ കുറിച്ച് കൂടുതലൊന്നും എനിക്ക് പറയാൻ കഴിയില്ല. ഏകദേശം ഇരുപത്തിയേഴോളം വയസ് പ്രായ മുള്ള നിങ്ങൾക്ക് അഞ്ചരയടി ഉയരമാണുള്ളത്. വീട്ടിൽ സാറ് തനിച്ചാണ് താമസം." അലി പറഞ്ഞ് നിർത്തി.

"ബാക്കി.?" അലി പറഞ്ഞ് നിർത്തി നാല് മിനുട്ടിന് ശേഷമായിരുന്നു അരുണിന്റെ ചോദ്യം.

"ഇത്രയേ എനിക്ക് മനസ്സിലായിട്ടുള്ളു സാർ. കൂടുതൽ ഊഹങ്ങൾ പറയാൻ ഞാനാളല്ല."

"Ali you are brilliant. നീ പറഞ്ഞതത്രയും ശരിയാണ്." ആരാധനാ ഭാവത്തോടെ അലിയെ നോക്കിക്കൊണ്ട് അരുൺ പറഞ്ഞു.

"thank you sir."

"anyway I am Arun. ഞാൻ ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ആണ്."

"സി ഐ ഡി.?" കൗതുകത്തോടെ അലി അരുണിനെ നോക്കിക്കൊണ്ട് ചോദിച്ചു.

"അതേ." ഡ്രൈവിങ്ങിന് ശ്രദ്ധ കൊടുത്ത് കൊണ്ട് വണ്ടിയുടെ വേഗം വർദ്ധിപ്പിക്കുന്നതിനിടയിൻ അരുൺ മറുപടി നൽകി.

"ഇന്നലെ രാത്രി വളരെ പ്രധാനപ്പെട്ട കാര്യത്തിനാണല്ലേ സാറ് കോഴിക്കോട് എത്തിയത്. അത്രത്തോളം പ്രധാന്യമർഹിക്കുന്ന ഒരു കാര്യം ഇന്നവിടെയും ഉണ്ടെന്ന് തോന്നുന്നു."

"കോഴിക്കോട് അല്ല വടകര. അരുൺ തിരുത്തി."

"രണ്ടും കോഴിക്കോട്

💬 Comments

View all comments