0%

Chapter Title : ഡിറ്റക്ടീവ് അരുൺ 8 [Yaser]

Author : Kambikathakal Read All Parts 722

"ശരി സാർ." അയാൾ മറുപടി നൽകി.

ആ മുറി മുഴുവൻ അരിച്ച് പെറുക്കിയെങ്കിലും അവർക്ക് കൂടുതലൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അയാൾ നിരാശയോടെ പുറത്തിറങ്ങി.

"സാറെ ഇത് ആത്മഹത്യ തന്നെയാണ്." നന്ദന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് കിട്ടിയ ലെറ്ററുമായി പുറത്തേക്ക് വന്ന രാമേട്ടൻ പറഞ്ഞു.

"രാമേട്ടാ ആ മേശപ്പുറത്തിരിക്കുന്ന സ്റ്റൂളിന്റെ കാലിലേക്കൊന്ന് നോക്ക് ആരോ ചവിട്ടിയത് പോലെയുള്ള ഒരു ഫൂട്ട് പ്രിന്റ് കാണാം."

അതൊരു പക്ഷേ മരണപ്പെട്ടയാളുടെ ഫൂട്ട് പ്രിന്റ് തന്നെയാണെങ്കിലോ.?"

"സ്റ്റൂളിന്റെ മുകൾഭാഗത്ത് ചവിട്ടാൻ മാത്രമേ മരണപ്പെട്ട ആൾക്ക് കഴിയൂ.?"

"അതിനി മറ്റൊരവസരത്തിൽ ചെരുപ്പ് അറിയാതെ സ്റ്റൂളിന്റെ കാലിൽ തട്ടിയതാണെങ്കിലോ."

"രാമേട്ടാ തട്ടുന്നതിന്റെ ഫോഴ്സും ചവിട്ടുന്നതിന്റെ ഫോഴ്സും വ്യത്യാസമുണ്ടാവും രാമേട്ടൻ ആദ്യം അതൊന്ന് നോക്ക്."

"ശരി സാർ." അയാൾ അകത്തേക്ക് തന്നെ മടങ്ങി.

എസ് ഐ സ്വാമിനാഥന്റെ മിഴികൾ പുറത്താകമാനം കറങ്ങി നടന്നു. അയാൾ ആരെയോ തിരയുകയായിരുന്നു.

"ആരാടോ ഈ ബോഡി ആദ്യം കണ്ടത്.?" പുറത്ത് കൂടി നിന്നവരോടയി അയാൾ ചോദിച്ചു. അയാളുടെ നോട്ടം കൂടി നിന്ന ഓരോരുത്തരുടെയും നേർക്ക് നീണ്ടു.

"തുടക്കാനും അലക്കാനും വരുന്ന ആ സ്ത്രീയാണ് സാർ." കൂട്ടത്തിൽ നിന്നൊരാൾ വരാന്തയുടെ ഒരറ്റത്തിരിക്കുന്ന സ്ത്രീയുടെ നേർക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു.

പറഞ്ഞയാളെ ഒന്ന് ശ്രദ്ധിച്ച ശേഷം സ്വാമിനാഥന്റെയും നോട്ടം വരാത്തയിലേക്ക് നീണ്ടു. മധ്യവയസ്കയായ ആ സ്ത്രീയുടെ കണ്ണുകളിൽ ഭയം ഓളം വെട്ടുന്നത് അയാൾ കണ്ടു. അയാൾ അവരുടെ നേരെ നടന്നു.

"നിങ്ങളാണോ ഈ ബോഡി ആദ്യം കണ്ടത്.?" ആ സ്ത്രീയുടെ പേടി കണ്ട് ശബ്ദം പരമാവധി മയപ്പെടുത്തിക്കൊണ്ട് സ്വാമിനാഥൻ ചേദിച്ചു.

"അതേ സാറെ." വിനയപൂർവ്വം അവൾ

💬 Comments

View all comments