Chapter Title : ഡിറ്റക്ടീവ് അരുൺ 8 [Yaser]
മറുപടി നൽകി.
"എന്താണ് നിങ്ങളുടെ പേര്.?"
"സാവിത്രി."
"നിങ്ങളെന്തിനാണ് ആ സമയത്ത് ഇവിടെ വന്നത്.?"
"നിലം അടിച്ചുവാരി തുടക്കാനും ഈ മുറിയിലെ സാറിന്റെ വസ്ത്രങ്ങൾ അലക്കാനുമാണ് സാറേ."
"ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ എന്തെങ്കിലും അറിയുമോ.? ഇയാളുടെ ബന്ധുക്കളെ വിവരമറിയിക്കണമല്ലോ.?"
നന്ദൻ മേനോൻ എന്നാണ് സാറേ പേര്. ഇവിടെ വന്നിട്ട് കുറച്ച് ദിവസമേ ആയിട്ടുള്ളു. ബന്ധുക്കളെ കുറിച്ച് പറഞ്ഞിട്ടുമില്ല. ഞാനൊട്ട് ചോദിക്കാൻ പോയതുമില്ല."
"നിങ്ങളിവിടെ എത്തിയ സമയം ഓർക്കുന്നുണ്ടോ.?"
"ഏകദേശം മൂന്നേ മുക്കാലായിക്കാണും സാറേ."
"അങ്ങനെ ആ സമയം ഓർക്കാൻ കാരണം.?" സംശയത്തോടെ സ്വാമിനാഥൻ സാവിത്രിയെ നോക്കി. അവരുടെ കയ്യിൽ വച്ച് ഇല്ല എന്ന കാര്യം അയാൾ ശ്രദ്ധിച്ചിരുന്നു.
"ഞാനിവിടെ എത്തിയപ്പോഴാണ് ബാങ്ക് കൊടുക്കുന്നത് കേട്ടത്. അതിന്റെ ഏകദേശ സമയം മുന്നേ മുക്കാൽ ആണ്."
"അങ്ങനെയാണെങ്കിൽ അഡ്രസും ഫോൺ നമ്പറും പറഞ്ഞ് കൊടുത്തിട്ട് സാവിത്രി പൊയ്കോളൂ. കൂടുതൽ എന്തെങ്കിലും അറിയേണ്ടതുണ്ടെങ്കിൽ ഞാൻ സ്റ്റേഷനിലേക്ക് വിളിപ്പിക്കാം."
സാവിത്രി അവിടെയുണ്ടായിരുന്ന കോൺസ്റ്റബിളിന്റെ അടുത്തേക്ക് ചെന്ന് തന്റെ അഡ്രസും ഫോൺ നമ്പറും നൽകി. അയാൾ അതെല്ലാം രേഖപ്പെടുത്തി.ശേഷം അവർ മടങ്ങി.
"സാർ. ഇൻക്വസ്റ്റ് കഴിഞ്ഞു. ഇനിയെന്താ ചെയ്യേണ്ടത്.?" അവിടേക്കെത്തിയ കോൺസ്റ്റബിൾ രാമൻ സ്വാമിനാഥനോട് ചോദിച്ചു.
"ആംമ്പുലൻസ് ഇപ്പോൾ വരും പോസ്റ്റ്മോർട്ടത്തിന് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോവാം."
"ശരി സാർ." അയാൾ അവിടെ നിന്ന് പോയി.
"മരിച്ചയാളെ അറിയുന്ന ആരെങ്കിലും ഇവിടെയുണ്ടോ.?" അവിടെ കൂടി നിന്നവരോടിയ സ്വാമിനാഥൻ ചോദിച്ചു.
അവിടെ കൂടിയ ആളുകൾ പരസ്പരം നോക്കിയതല്ലാതെ മറുപടി പറഞ്ഞില്ല. അടുത്തിടെ ആ ലോഡ്ജിൽ താമസമാക്കിയ നന്ദനെ ചിലർ ആദ്യമായി കാണുന്നത് പോലും അന്നായിരുന്നു.
💬 Comments
View all comments