Chapter Title : ഡിറ്റക്ടീവ് അരുൺ 8 [Yaser]
"എനിക്കറിയാം സാറേ." ആളുകൾ ഒന്നും പറയാത്തത് കൊണ്ട് അരുൺ തന്നെ ആൾകൂട്ടത്തിനിടയിലൂടെ മുന്നിലേക്ക് വന്ന് കൊണ്ട് പറഞ്ഞു.
"ഇയാളെ നിങ്ങൾക്കെങ്ങനെയാണ് പരിചയം.?"
"ഇയാൾ എന്റെ ജോലിക്കാരനാണ് സാർ."
"എന്നിട്ടാണോ നിങ്ങൾ മാറി നിൽകുന്നത്.?" അയാളുടെ വാക്കുകളിൽ ചെറിയൊരു രോഷമുണ്ടായിരുന്നു.
"സോറി സാർ ഞാൻ മാറി നിന്നതല്ല. സാറിന്റെ ശ്രദ്ധയിൽ പെടാത്തതാണ്." അരുണിന്റെ വിശദീകരണത്തിനൊപ്പം പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ ബെല്ലടിച്ചു.
നമ്പർ നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പറാണ്. "സാർ ഞാൻ ഈ കോളൊന്ന് അറ്റന്റ് ചെയ്തോട്ടെ.?" അരുൺ അനുവാദത്തിനായി എസ് ഐയെ നോക്കി
അയാൾ സമ്മതഭാവത്തിൽ തല ചലിപ്പിച്ചു.
അരുൺ വേഗം ആ കോൾ അറ്റന്റ് ചെയ്തു. "ഹലോ. ആരാണ് സംസാരിക്കുന്നത്.?"
"സാർ ഞാൻ അലിയാണ്."
"ഓകെ അലി ഞാനങ്ങോട്ട് വിളിക്കാം."
"സാർ ഇതൊരു കോയിൻ ബോക്സ് ആണ്."
"നോ പ്രോബ്ലം. അവിടെ തന്നെ നിന്നോളൂ ഞാൻ വിളിക്കാം." അരുൺ കോൾ കട്ട് ചെയ്തു.
"സംസാരിക്കാമായിരുന്നില്ലേ.?" അരുണിന്റെ സംഭാഷണം കേട്ട് നിന്ന സ്വാമിനാഥൻ ചോദിച്ചു.
"അതത്ര പ്രധാനപ്പെട്ട കാര്യമൊന്നുമല്ല സാർ. ഒരു ലാപ് ടോപ്പ് നന്നാക്കാൻ കൊടുത്തിടത്തു നിന്നാണ്."
"അത് ശരി അപ്പോൾ നമ്മളെവിടെയാ പറഞ്ഞ് നിർത്തിയത്."
"ഞാൻ മാറി നിന്നതല്ല. സാറെന്നെ കാണാത്തതാവാം എന്നാണ് ഞാൻ പറഞ്ഞത്."
"അത് ശരിയാവാം. ഇത്രയും ആളുകളുടെ ഇടയിൽ നിന്ന് നിങ്ങളെ കണ്ടെത്താൻ അതായത് കൊല്ലപ്പെട്ടയാളെ പരിചയമുള്ളയാളെ കണ്ടെത്താൽ ഞാൻ ദിവ്യനൊന്നുമല്ല. എനിവേ ഇയാളുടെ ബന്ധുക്കളെ വിവരമറിയിക്കണം. മൃതദേഹം മരവിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ അഞ്ച് മണിക്കൂറിലതികമായിരിക്കുന്നു ഇയാൾ മരണപ്പെട്ടിട്ട്. ഇനിയും വൈകണ്ട."
"ഞാനവരെ അറിയിച്ചിട്ടുണ്ട് സാർ."
"ഓകെ. ഗുഡ് നമ്പർ
💬 Comments
View all comments