0%

Chapter Title : ഡിറ്റക്ടീവ് അരുൺ 9 [Yaser]

Author : Kambikathakal Read All Parts 360

ഒരു മണിക്കൂറെങ്കിലും മുൻപാണ്."

"പിന്നിട് അവരെപ്പോഴാണ് പോയത്."

"ഇരുപത് മിനുട്ട് എടുത്ത് കാണില്ല സാർ."

"ആ വണ്ടിയുടെ മോഡലോ കളറോ നമ്പറോ അങ്ങനെയെന്തെങ്കിലും ഓർമ്മയുണ്ടോ.?"

"സാർ അത് ജീപ്പിന്റെയൊക്കെ പോലെയുള്ള ഒരു വണ്ടിയാണ്. പക്ഷേ ജീപ്പല്ല. സൈഡുകളിലെല്ലാം ഗ്ലാസ് ഉണ്ടായിരുന്നു. കർട്ടൺ അല്ല. വെളുത്ത നിറമായിരുന്നു. നമ്പർ ഓർമ്മയില്ല സാർ."

"ആ വണ്ടി ഇനി കണ്ടാൽ തിരിച്ചറിയുമോ.?"

"ഉവ്വ് സാർ. ഇനി ആവണ്ടി കണ്ടാൽ തിരിച്ചറിയും ജനാലയിലൂടെ ആ വണ്ടി ഞാൻ കണ്ടതാണ്."

"അത് പോലെയുള്ള വണ്ടിയുള്ള വേറെ ആരെയെങ്കിലും അറിയമോ.?"

"സാർ ഇന്നലെ രാവിലെ അതുപോലെയുള്ള ഒരു വണ്ടിയിലാണ് നന്ദൻ മേനോനെ അന്വേഷിച്ച് ഒരാൾ വന്നത്. "

"ആര്.?"

"കൂടെ ജോലി ചെയ്യുന്ന ആളാണെന്നാണ് പറഞ്ഞത്."

"അരുൺ എന്നാണോ പേര് പറഞ്ഞത്..?"

"അതേ."

"അയാൾ തന്നെയാണോ ആ സമയത്ത് ഇവിടെ വന്നത്.? അതോ അതിനു ശേഷമോ.?" അരുണിനെ അതിനു ശേഷം കണ്ടത് അനുസ്മരിച്ച് കൊണ്ട് ചോദിച്ചു.

"ആളെ ഞാൻ കണ്ടിട്ടില്ല സാർ."

"ഇന്നലെ രാവിലെ വന്ന വണ്ടിയും ഇന്ന് മൂന്ന് മണിക്ക് വന്ന വണ്ടിയും ഒരു വണ്ടി തന്നെയാണോ.?"

"അതേ എന്ന് തോന്നുന്നു സാർ."

"നന്ദി മനോഹരൻ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വീണ്ടും വരാം." കസാരയിൽ നിന്നെഴുന്നേറ്റ് കൊണ്ട് സ്വാമിനാഥൻ പറഞ്ഞു.

സുകുമാരൻ തിരിച്ച് കൈ കൂപ്പിയതേയുള്ളു. സ്വാമിനാഥനും രാമനും പുറത്തേക്ക് നടന്നു.

"രാമേട്ട നമുക്ക് എത്രയും പെട്ടന്ന് അരുണിനെ അറസ്റ്റ് ചെയ്യണം. അയാളാണ് കൊലപാതകി എന്നെനിക്ക് തോന്നുന്നു." പോലീസ് ജീപ്പിന്റെ കോ- ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറിക്കൊണ്ട് സ്വാമിനാഥൻ പറഞ്ഞു.

"എന്ത് കൊണ്ടാണ് സാർ അങ്ങനെ ഒരു

💬 Comments

View all comments