0%

Chapter Title : ഡിറ്റക്ടീവ് അരുൺ 9 [Yaser]

Author : Kambikathakal Read All Parts 348

ലോഡ്ജിൽ തന്നെ എത്തിക്കണം."

"ഒരു പക്ഷേ അവർ ഇതിനോടകം തന്നെ അവിടെ തിരഞ്ഞിട്ടുണ്ടെങ്കിൽ ഇത് അവിടെ വെക്കുന്നത് വെറുതേയാവില്ലേ."

"പകൽ പോലീസ് ഇൻക്വസ്റ്റ് നടക്കുന്നതിനാലും വൈകുന്നേരം അങ്ങാടിയിൽ ആളുകൾ കൂടുതൽ ഉണ്ടാവുന്നതിനാലും അതിനായി അവർ രാത്രിയേ തിരഞ്ഞെടുക്കൂ എന്ന് വിശ്വസിക്കാം."

"ഓകെ. ഞാനെത്രയും പെട്ടന്ന് തന്നെ ഈ വോയ്സ് റെക്കോർഡർ അവിടെ എത്തിക്കാം."

"അത് തന്നെയാണ് ആദ്യം വേണ്ടത്. അതിന് ശേഷം സാറിവിടേക്ക് വരണം. എനിക്കിപ്പോൾ നന്ദൻ മേനോന്റെ മരണം മാത്രമേ അറിയൂ. അത് പോരാ എനിക്ക് മുഴുവൻ കാര്യങ്ങളും അറിയണം."

"ഓ.. അതിനെന്താ. ഇത് അവിടെ വെച്ച ശേഷം ഞാൻ പെട്ടന്ന് വരാം. ചിലപ്പോൾ അൽപം വൈകും ക്ഷമിക്കുക." അരുൺ വോയ്സ് റെക്കോർഡർ കമ്പ്യൂട്ടറിൽ നിന്നും റിമൂവ് ചെയ്ത് കൊണ്ട് പറഞ്ഞു.

"ഓകെ സാർ. കഴിയുന്നതും നേരത്തെ വരിക."

അനന്തരം അരുൺ അലിയോട് യാത്ര പറഞ്ഞ് വണ്ടിയുടെ താക്കോലുമെടുത്ത് പുറത്തിറങ്ങി. അലിയെ വീടിനുള്ളിൽ തന്നെ നിർത്തി വീട് പൂട്ടിയാണ് അരുൺ പോയത്.

❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️

വൈകുന്നേരം അഞ്ചരയോടെയാണ് സി ഐ സ്വാമിനാഥനും കോൺസ്റ്റബിൾ രാമനും നന്ദന്റെ ലോഡ്ജിലെത്തുന്നത്. സി ഐ സ്വാമിനാഥന്റെ മനസ്സിലായില്ല എന്താണെന്നതിനെക്കുറിച്ച് രാമന് ഊഹം പോലുമുണ്ടായിരുന്നില്ല.

"സാർ നമ്മൾ എവിടെ നിന്നാണ് തുടങ്ങുന്നത്. എങ്ങനെയാണ് രാവിലെ മുതൽ മൂന്ന് മണി വരെയുളള സമയത്തിനിടക്ക് ഇവിടെ വന്നവരെ കണ്ടെത്തുക." ജീപ്പിന്റെ ഡ്രൈവിങ്ങ് സീറ്റിൽ നിന്നിറങ്ങിക്കൊണ്ട് രാമൻ ചോദിച്ചു.

"അങ്ങനെ ഒരു പ്രത്യേക രീതിയിലുള്ള അന്വേഷണമൊന്നുമല്ല. ആ റൂമിന്റെ തൊട്ടടുത്തുള്ള റൂമുകളിൽ തിരക്കിയാൽ എന്തെങ്കിലും വിവരങ്ങൾ കിട്ടാതിരിക്കില്ല. മരണപ്പെട്ട നന്ദന്റെ അയൽവാസികൾക് എന്താണ് പറയാനുള്ളതെന്ന് നോക്കാം."

"അതൊരു

💬 Comments

View all comments