Chapter Title : ഡിറ്റക്ടീവ് അരുൺ 9 [Yaser]
എനിക്കുള്ള താക്കീതാണ് സാർ. ഇപ്പോൾ ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസിൽ നിന്ന് ഒഴിവാകാൻ. അതല്ലെങ്കിൽ അതിന്റെ അന്വേഷണം അവസാനിപ്പിക്കാൻ. അതിന്റെ ആദ്യ താക്കീത് ഈ കൊലപാതകം ആയിരുന്നില്ല. മൂന്നു ദിവസങ്ങൾക്കു മുമ്പ് മരണപ്പെട്ട പലചരക്ക് കടക്കാരൻ രാജനായിരുന്നു അവരുടെ ആദ്യത്തെ ഇര. ഇപ്പോൾ നന്ദൻ മേനോനും." ഒരു നെടുവീർപ്പോടെ അരുൺ പറഞ്ഞു.
"എന്നിട്ട് എന്തുകൊണ്ട് നിങ്ങൾ ഈ വിവരം പോലീസിൽ അറിയിച്ചില്ല." ക്രോധത്തോടെ ആയിരുന്നു സ്വാമിനാഥന്റെ ചോദ്യം. . "സർ അവർ കൃത്യമായി പ്ലാൻ ചെയ്തു കരുക്കൾ നീക്കി ആണ് ഓരോ കൊലപാതകങ്ങളും നടത്തുന്നത്. അവരിലേക്ക് എത്താൻ സാധ്യതയുള്ള സാക്ഷികളെയും അത് കണ്ടെത്തുന്ന ആളെയുമാണ് അവർ ഇതുവരെ കൊലപ്പെടുത്തിയിരിക്കുന്നത്."
"അത് ശരി. ഇങ്ങനെ കുറെ കാര്യങ്ങൾ ഉണ്ടല്ലേ.? നിങ്ങൾ ഒരു അരമണിക്കൂർ കഴിഞ്ഞ് സ്റ്റേഷനിലേക്ക് ഒന്നു വരാമോ.? ഒരല്പം കൂടുതൽ കാര്യങ്ങൾ എനിക്ക് നിങ്ങളിൽ നിന്നും അറിയാനുണ്ട്. ഇപ്പോൾ എനിക്ക് ചെറിയ ചില തിരക്കുകൾ ഉണ്ട്."
"ഷുവർ സർ ഞാൻ അരമണിക്കൂർ കഴിഞ്ഞ സ്റ്റേഷനിലേക്ക് എത്താം." അരുൺ അയാൾക്ക് മറുപടി നൽകി.
അരുണിനോട് യാത്ര പറഞ്ഞുകൊണ്ട് സ്വാമിനാഥൻ പോലീസ് ജീപ്പിന്റെ കോ- ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.
കോൺസ്റ്റബിൾ രാമൻ ജീപ്പ് സ്റ്റാർട്ട് ചെയ്തു റിവേഴ്സ് എടുത്തു കൊണ്ട് ലോഡ്ജിന്റെ ഗേറ്റ് കടന്ന് പുറത്തേക്ക് ഇറങ്ങി പോയി.
സ്വാമിനാഥൻ പോയതിനു ശേഷമാണ് അരുൺ മൂന്നാം നമ്പർ മുറിയുടെ നേർക്ക് ചെന്നത്. അവിടെ do not cross എന്നെഴുതിയ ബാരിക്കേഡുകൾ വലിച്ചു കിട്ടിയിരിക്കുന്നത് അരുൺ കണ്ടു. അതുവഴി അകത്തേക്ക് കയറുന്നത് ഇനി അബദ്ധമാണെന്ന് അവനു മനസ്സിലായി.
അവൻ ആ കെട്ടിടത്തിന്റെ
💬 Comments
View all comments